Select Your Language

Notifications

webdunia
webdunia
webdunia
webdunia

താരനെ അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകള്‍ ഇവയാണ്

താരനെ അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 25 ഓഗസ്റ്റ് 2023 (14:26 IST)
സര്‍വ്വസാധാരാണമായി ആളുകളില്‍ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് താരന്‍. ഒരുവ്യക്തിയുടെ പ്രായം,മാനസിക പിരിമുറുക്കം, കാലാവസ്ഥ, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍, ഉപയോഗിക്കുന്ന ഹെയര്‍പ്രോഡക്ടുകള്‍, അലര്‍ജി, ത്വക്ക് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ താരനെ സ്വാധീനിക്കുന്നവകയാണ്. തല വൃത്തിയായി സൂക്ഷിക്കാത്തതും താരനു കാരണമാകാറുണ്ട്. ഇങ്ങനെയുള്ളവരില്‍ വെളുത്ത പൊടിയായി മുടിയിലും തോളിലുമൊക്ക താരന്‍ കാണപ്പെടാറുണ്ട്. താരന്‍ അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകള്‍ ഉണ്ട്. എന്തൊക്കെയാണവയെന്ന് നോക്കാം.
 
1.വേപ്പിലയും കറിവേപ്പിലയും ചേര്‍ത്ത് ചൂടാക്കിയ വെളിച്ചെണ്ണ
തണുത്തതിനുശേഷം കുളിക്കുന്നതിന് മുമ്പ് തലയില്‍ തേച്ച് മസാജ് ചെയ്യന്നത് ഒരു പരിധിവരെ താരനകറ്റാന്‍ സഹായിക്കും.
 
2.തലേ ദിവസം വെള്ളത്തിലിട്ടു വച്ച ഉലുവ അരച്ച് തലയില്‍ തേച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം.
 
3.തേങ്ങാ പാലില്‍ നാരങ്ങാനീര് ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിച്ചശേഷം
തല കഴുകികളയാം.
 
4.കുളിക്കുന്നതിനു മുമ്പ് ചെറു ചൂടുള്ള വെളിച്ചെണ്ണയില്‍ കുറച്ച് നെല്ലിയ്ക്കാ പൊടി ചേര്‍ത്ത് ഈ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്രിഡ്ജിലെ വെള്ളം മാത്രം കുടിക്കുന്ന ശീലമുണ്ടോ? നിര്‍ത്തുന്നതാണ് നല്ലത്