Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊള്ളുന്ന ചൂടാണ് ! പകല്‍ സമയങ്ങളില്‍ ഇവ കുടിക്കരുത്

പകല്‍ സമയങ്ങളില്‍ മദ്യം, ചായ, കാപ്പി എന്നിവ ഒഴിവാക്കുക

പൊള്ളുന്ന ചൂടാണ് ! പകല്‍ സമയങ്ങളില്‍ ഇവ കുടിക്കരുത്

രേണുക വേണു

, തിങ്കള്‍, 19 ഫെബ്രുവരി 2024 (09:42 IST)
സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുക. ഭക്ഷണ കാര്യത്തില്‍ അടക്കം ശ്രദ്ധിക്കണം. ശരീരത്തില്‍ ചൂട് വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ള ഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം. ശരീരത്തിനു തണുപ്പ് ലഭിക്കുന്ന ഭക്ഷണ സാധനങ്ങള്‍ ധാരാളം കഴിക്കണം. 
 
പകല്‍ സമയങ്ങളില്‍ മദ്യം, ചായ, കാപ്പി എന്നിവ ഒഴിവാക്കുക. ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാക്കാന്‍ സാധ്യതയുള്ള പാനീയങ്ങളാണ് ഇവ. കാര്‍ബോണേറ്റഡ് സോഫ് ഡ്രിങ്കുകളും പകല്‍ സമയങ്ങളില്‍ കുടിക്കരുത്. പരാമവധി ശുദ്ധ ജലം കുടിക്കുക. ദാഹം ഇല്ലെങ്കിലും കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിച്ചിരിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം എന്നിവയും പകല്‍ സമയങ്ങളില്‍ കുടിക്കുക. ശരീരത്തിനു തണുപ്പ് നല്‍കുന്ന തൈര് ചൂട് കാലങ്ങളില്‍ നല്ലതാണ്. നോണ്‍ വെജ് വിഭവങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ എന്നിവയും ചൂട് കാലത്ത് ഒഴിവാക്കുക. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടവയറുണ്ടാകാനുള്ള പ്രധാനകാരണങ്ങള്‍ ഇവയാണ്