Webdunia - Bharat's app for daily news and videos

Install App

ഒറ്റയടിക്ക് കുറേ വെള്ളം കുടിക്കുന്ന ശീലമുണ്ടോ? വേഗം നിര്‍ത്തിക്കോളൂ !

വെള്ളം കുടിക്കുന്നത് അമിതമായാല്‍, അത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2023 (10:45 IST)
ഒരു ദിവസം ചുരുങ്ങിയത് രണ്ട് ലിറ്റര്‍ എങ്കിലും വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതേസമയം തോന്നിയ പോലെ വെള്ളം കുടിക്കുന്നത് അത്ര നല്ല കാര്യമല്ല. ഒറ്റയടിക്ക് ധാരാളം വെള്ളം കുടിക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. ഈ വെള്ളം കുടി കൊണ്ട് നിങ്ങളുടെ ശരീരത്തിനു യാതൊരു ഗുണവും ലഭിക്കുന്നില്ല. 
 
കൃത്യമായ ഇടവേളകളില്‍ ആയിരിക്കണം വെള്ളം കുടിക്കേണ്ടത്. അപ്പോഴും ഒരു ലിറ്റര്‍ വെള്ളമൊക്കെ തുടര്‍ച്ചയായി കുടിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും. അമിതമായ അളവില്‍ വെള്ളം അകത്തേക്ക് എത്തുന്നത് കിഡ്നിയുടെ ജോലിഭാരം വര്‍ധിപ്പിക്കും. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ ഒന്നോ രണ്ടോ ഗ്ലാസ് വീതം വെള്ളം കുടിക്കുന്നതാണ് ശരീരത്തിനു ഏറ്റവും നല്ലത്. കഠിനമായ വ്യായമത്തിനും കായിക വിനോദങ്ങള്‍ക്കും ശേഷം വലിയ തോതില്‍ വെള്ളം തുടര്‍ച്ചയായി കുടിക്കുന്ന ശീലം പൊതുവെ യുവാക്കള്‍ക്കുണ്ട്. ഇത് അവസാനിപ്പിക്കുന്നതാണ് ശരീരത്തിനു നല്ലത്. 
 
വെള്ളം കുടിക്കുന്നത് അമിതമായാല്‍, അത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ കിഡ്നി തൊട്ട് ഹൃദയം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു. നിങ്ങള്‍ പരിധിയില്‍ കൂടുതല്‍ വെള്ളം കുടിക്കുകയാണെങ്കില്‍, ശരീരത്തെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുന്ന ഈ ഇലക്ട്രോലൈറ്റുകള്‍ രക്തത്തില്‍ നിന്ന് ഇല്ലാതാക്കുവാന്‍ തുടങ്ങും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും

Diabetes Symptoms: പ്രമേഹം അപകടകാരി; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

വീട്ടിൽ പൂ പോലത്തെ ഇഡ്ളി ഉണ്ടാക്കാം, ഈ ടിപ്സുകൾ പരിക്ഷിച്ചു നോക്കു

സാരികൾ എന്നും പുത്തനായി നിൽക്കാൻ ചെയ്യേണ്ടത്...

അടുത്ത ലേഖനം
Show comments