Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരുമണിക്കൂറില്‍ മൂന്നുലിറ്റര്‍ വെള്ളമൊക്കെ കുടിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ഓവര്‍ഹൈഡ്രേഷന്‍ ഫലമായി അപകടകരമായ ഹൈപ്പോനാട്രീമിയ അവസ്ഥകള്‍ക്ക് കാരണമാകും.

Liters of water

സിആര്‍ രവിചന്ദ്രന്‍

, ശനി, 17 മെയ് 2025 (17:22 IST)
ശരീരത്തില്‍ ശരിയായ അളവില്‍ ജലാംശം നിലനിര്‍ത്തേണ്ടത് നിലനില്‍പ്പിന് പ്രധാനമാണ്. എന്നിരുന്നാലും വളരെയധികം ജലാംശം ശരീരത്തില്‍ ഉണ്ടാകുന്നത് ആരോഗ്യപരമായി അപകടങ്ങള്‍ ഉയര്‍ത്തുന്നു. ഓവര്‍ഹൈഡ്രേഷന്‍ ഫലമായി അപകടകരമായ ഹൈപ്പോനാട്രീമിയ അവസ്ഥകള്‍ക്ക് കാരണമാകും. ശരീരത്തില്‍ ക്രമാതീതമായി സോഡിയത്തിന്റെ അളവ് കുറയുന്ന അവസ്ഥയാണിത്. അമിത ജലാംശം തലവേദന, ആശയക്കുഴപ്പം, ഓക്കാനം, അപസ്മാരം, തുടങ്ങി മരണത്തിന് പോലും കാരണമായേക്കാം. ഹൈപ്പോനട്രീമിയ അപകടകരമാണ്. കാരണം ശരീരത്തിലെ സോഡിയം അംശം വളരെ കുറയുന്നത് കോശങ്ങളുടെ വീക്കത്തിന് കാരണമാവുകയും മാരകമായ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും.  
 
ഒരു മണിക്കൂറിനുള്ളില്‍ മൂന്നോ നാലോ ലിറ്ററില്‍ കൂടുതല്‍ വെള്ളം കുടിക്കരുതെന്നും ദിവസവും പത്ത് ലിറ്ററില്‍ കൂടുതല്‍ വെച്ചം കുടിക്കരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഈ അളവിലുള്ള വെള്ളം ചുരുങ്ങിയ സമയത്തിനുള്ളില്‍ കുടിക്കുന്നത് ശരിയായ രീതിയില്‍ വൃക്കകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനും തടസ്സമുണ്ടാക്കും. ശരീരത്തില്‍ അമിതമായി ജലാംശം ഉണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇടയ്ക്കിടയ്ക്കുള്ള മൂത്രമൊഴിക്കലാണ്. ഓരോ 30 മിനിറ്റിലും നിങ്ങള്‍ ബാത്‌റൂമിലേക്ക് പോവുകയാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തില്‍ അമിതമായി ജലാംശം ഉണ്ടെന്നാണ്. 
 
അതുപോലെതന്നെ സാധാരണയായി മൂത്രത്തിന്റെ നിറം ഇളം മഞ്ഞ നിറമാണ്. എന്നാല്‍ അമിതമായി ജലാംശം ഉള്ളവരില്‍ ഇത് തെളിഞ്ഞ നിറമായി കാണപ്പെടുന്നു. അമിതമായ ജലാംശം നിങ്ങളുടെ കൈകളിലും കാലുകളിലും മുഖത്തും ഒക്കെ നീര് വന്നത് പോലെ കാണപ്പെടുന്നതിന് കാരണമാകും. അതുപോലെതന്നെ ഓക്കാനവും തോന്നും. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ സോഡിയം പിന്നെ അളവില്‍ വ്യത്യാസം വന്നിട്ടുണ്ടെന്നാണ് അര്‍ത്ഥം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്മാര്‍ട്ട്ഫോണിന്റെ അമിത ഉപയോഗം ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോമിന് കാരണമാകും; എന്തൊക്കെയാണ് ലക്ഷണങ്ങള്‍