രാത്രിയില്‍ തൊണ്ടവരണ്ട് എഴുന്നേല്‍ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. പ്രത്യേകിച്ചും തണുപ്പുകാലത്ത്. ഇത് സാധാരണ സംഭവിക്കാറുള്ളതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഈ പ്രശ്‌നം ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നത് അത്ര നല്ലതല്ല. മറ്റു ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണിവ. വായ വഴിയുള്ള ശ്വസനം, അലര്‍ജി, ഉറക്കപ്രശ്‌നങ്ങള്‍ എന്നിവയാകാം. തണുപ്പുകാലത്ത് വായു വരണ്ടതാകുന്നതും അണുബാധകള്‍ സാധാരണമാകുന്നതും ഈ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു.
മറ്റൊരു കാരണം നിര്‍ജലീകരണമാണ്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിന്നാലും തൊണ്ടവരണ്ട് എഴുന്നേല്‍ക്കേണ്ടി വരും. ആസ്മയുള്ളവരിലും ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. കൂടാതെ അസിഡിറ്റിയുള്ളവരിലും ഇത് സ്ഥിരമാണ്.