Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ശരീരം നാറും!

ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ശരീരം നാറും!

നിഹാരിക കെ.എസ്

, ഞായര്‍, 29 ഡിസം‌ബര്‍ 2024 (11:35 IST)
വായ്നാറ്റവും വിയർപ്പുനാറ്റവും പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. പഞ്ചസാരയും ട്രാൻസ് ഫാറ്റും ചേർത്ത ഭക്ഷണങ്ങളും അതുപോലെ തന്നെ അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളും പരിമിതപ്പെടുത്തുക എന്നതാണ് പൊതു നിയമം. ചില ഭക്ഷണങ്ങൾ നിങ്ങളുടെ മൂത്രത്തെ കൂടുതൽ അസിഡിറ്റിയാക്കും. ഇതോടെ മോശമായ മണം ഉണ്ടാകും. ഭക്ഷണം നിങ്ങളുടെ മൊത്തത്തിലുള്ള ഗന്ധത്തെ എങ്ങനെ ബാധിക്കുന്നു എന്നതിൽ ജനിതകശാസ്ത്രത്തിന് ഒരു പങ്കുണ്ട്. 
 
ചില ഭക്ഷണങ്ങൾ കഴിച്ചതിനുശേഷമോ പാനീയങ്ങൾ കഴിച്ചതിന് ശേഷമോ നിങ്ങൾക്ക് അനാവശ്യമായ ഗന്ധം അനുഭവപ്പെടുകയാണെങ്കിൽ അടുത്ത തവണ അവ പരിമിതപ്പെടുത്തണം. സമീകൃതാഹാരം കഴിക്കുന്നതും ധാരാളം പാനീയങ്ങൾ കുടിക്കുന്നതും നിങ്ങളെ ഫ്രഷായി നിലനിർത്താൻ സഹായിക്കും. എന്നിരുന്നാലും ദുർഗന്ധം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞാൽ കഴിവതും അത് ഒഴിവാക്കാൻ ശ്രമിക്കുക. അത്തരത്തിൽ കഴിച്ചാൽ മണമുണ്ടാകുന്ന ചില ഭക്ഷണ പദാർത്ഥങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
 
വെളുത്തുള്ളി ചിലർക്ക് വായ്‌നാറ്റം ഉണ്ടാക്കും  
ഉള്ളി മൂത്രത്തെ അസിഡിറ്റി ആക്കും 
മത്സ്യം വായ്‌നാറ്റം ഉണ്ടാക്കും 
കോഫി 
ചുവന്ന മാംസം
എരിവുള്ള ഭക്ഷണങ്ങൾ
കോളിൻ പോലുള്ള ചില വിറ്റാമിനുകളും സപ്ലിമെൻ്റുകളും 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെരിക്കോസ് വെയിന്‍: കാരണങ്ങളും ചികിത്സയും