Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൈല്‍സ് ഉള്ളവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പൈല്‍സ് ഉള്ളവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

, ശനി, 28 ഡിസം‌ബര്‍ 2024 (19:12 IST)
ഇന്ന് പലരും കണ്ടുവരുന്ന ഒരു രോഗമാണ് പൈല്‍സ് . ഇതിന് കാരണങ്ങള്‍ പലതും ആകാം. രോഗം വന്നു കഴിഞ്ഞാല്‍ നമ്മള്‍ ഒഴിവാക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം ആഹാരരീതിയാണ്. എരിവ്, പുളി മസാലകള്‍ ,കിഴങ്ങ് വര്‍ഗ്ഗങ്ങള്‍,എണ്ണപ്പലഹാരങ്ങള്‍ കോഴിയിറച്ചി, കോഴിമുട്ട ,ചെമ്മീന്‍,അയല, ഞണ്ട് എന്നീ ആഹാരസാധനങ്ങള്‍ കഴിവതും ഒഴിവാക്കുക. അതുപോലെതന്നെ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരങ്ങളും ഒഴിവാക്കുക. 
 
കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. ചില മരുന്നുകള്‍ മലശോധന ഉണ്ടാക്കാറുണ്ട് ഇത്തരം മരുന്നുകളുടെ ഉപയോഗം കുറയ്ക്കുക. പൈല്‍സ് രോഗമുള്ളവര്‍ കട്ടിയുള്ള പ്രതലത്തില്‍ ഒരുപാട് നേരം ഇരിക്കുന്നത് നല്ലതല്ല. ധാരാളം വെള്ളം കുടിക്കുന്നത് ഇവര്‍ക്ക് നല്ലതാണ്. അതോടൊപ്പം തന്നെ  നാരുകള്‍ അടങ്ങിയ ഭക്ഷണം, ഇലക്കറികള്‍ ,ഓട്‌സ് പാല് , മോര് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 
 
അമിതഭാരം കുറയ്ക്കുകയും ശരിയായ വ്യായാമം ചെയ്യുകയും ചെയ്യുന്നത് നല്ലതാണ്. അതുപോലെതന്നെ കൃത്യമായ ആഹാരം കൃത്യമായ സമയത്ത് കഴിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍ത്തവ വേദനയ്ക്ക് പരിഹാരം വീട്ടില്‍ തന്നെ