Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാരങ്ങാ വെള്ളത്തിൽ ഉപ്പ് ഇടാൻ പാടില്ല...

ഉപ്പ്‌ ശരീരത്തിന്‌ ആവശ്യമേയില്ല.

Lemon Water

നിഹാരിക കെ.എസ്

, ശനി, 10 മെയ് 2025 (14:58 IST)
നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്. ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം പുറത്തുപോകാൻ ഉപ്പ്‌ അനുവദിക്കില്ല എന്നതിനാൽ തന്നെയാണിത്. ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം പുറത്തുപോകാൻ ഉപ്പ്‌ അനുവദിക്കില്ല. കൂടാതെ കടുപ്പമേറിയ ചെങ്കൽപാറകളെപ്പോലും ഉപ്പ്‌ ദ്രവിപ്പിക്കും.  ഉപ്പ്‌ ശരീരത്തിന്‌ ആവശ്യമേയില്ല. 
 
കഴിക്കുന്ന ഉപ്പെല്ലാം ശരീരം പുറംതള്ളുകയാണ്. വിയർപ്പിലൂടെയാണിത്‌ കൂടുതലായി സാധിക്കുന്നത്‌. വിയർപ്പിന്‌ ഉപ്പുരസം അനുഭവപ്പെടുന്നത്‌ ഉപ്പ്‌ രോമകൂപങ്ങൾ വഴി വിയർപ്പിലൂടെ പുറംതള്ളപ്പെടുന്നതു കൊണ്ടാണ്‌. വിയർപ്പ്‌ ഉണങ്ങിയാൽ ചർമത്തിൽ ഉപ്പ്‌ തരികൾ കാണാം. ഇതിനു പുറമെ മൂത്രംവഴിയും ഉപ്പ് പുറത്തേക്ക് പോകുന്നു. അതുകൊണ്ടാണ്‌ മൂത്രത്തിന്‌ ഉപ്പുരസം. ഒരാളുടെ ശരീരത്തിൽ ഉപ്പിന്റെ അംശം കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച്‌ വിയർപ്പിന്റെയും മൂത്രത്തിന്റെയും ഉപ്പുരസത്തിന്‌ ആനുപാതികമായ വ്യതിയാനം അനുഭവപ്പെടും.
 
ശരീരത്തിലുള്ള വിഷ മാലിന്യങ്ങളും കറകളും ശരീരത്തിൽ നിന്ന്‌ നീക്കം ചെയ്യപ്പെടാൻ ഉപ്പ്‌ അനുവദിക്കില്ല. ഉപ്പ്‌ ശരീരത്തിൽ നിലനില്‌ക്കുവോളം മാലിന്യങ്ങളും അവിടെ കെട്ടിക്കിടക്കും. ഉപ്പ്‌ കഴിച്ചുകൊണ്ടിരിക്കെ രോഗം സുഖപ്പെടാൻ പ്രയാസമായിരിക്കും. ഉപ്പിന്റെ ഉപയോഗം നിയന്ത്രിച്ച ശേഷമേ ഏത് അസുഖത്തിനും ചികിത്സിച്ചിട്ട് കാര്യമുള്ളൂ. അല്ലെങ്കിൽ മരുന്ന് ഫലപ്പെടില്ല. 
 
പാമ്പ്‌, നീർക്കോലി, തേൾ തുടങ്ങിയ ജന്തുക്കൾ കടിച്ചാൽ ഉപ്പ്‌ ചേർക്കാത്ത ഭക്ഷണം കഴിക്കാൻ നിർദേശിക്കപ്പെടുന്നതിന്റെ പിന്നിലെ രഹസ്യം ഇതു തന്നെയാണ്‌. വിഷം വേഗത്തിൽ ഇറങ്ങണമെങ്കിൽ ഉപ്പ്‌ ശരീരത്തിൽ ചെല്ലാതിരിക്കണം. ഉപ്പ്‌ ശരീരത്തിലേക്ക്‌ പ്രവേശിച്ചുകൊണ്ടിരുന്നാൽ അകത്തുപ്രവേശിച്ച വിഷം പുറംതള്ളപ്പെടാൻ പ്രയാസമായിരിക്കും. ഉപ്പ്‌ ശരീരത്തെ ഇനിയും വല്ലാതെ ദ്രോഹിക്കുന്നുണ്ട്‌. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തടി കുറയ്ക്കാന്‍ വേണ്ടി ഭക്ഷണം ഒഴിവാക്കുന്നവരാണോ? നന്നല്ല