Select Your Language

Notifications

webdunia
webdunia
webdunia
बुधवार, 18 दिसंबर 2024
webdunia

സ്വകാര്യഭാഗത്തെ രോമം ഷേവ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...

സ്വകാര്യഭാഗത്തെ രോമം ഷേവ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...

നിഹാരിക കെ എസ്

, ശനി, 14 ഡിസം‌ബര്‍ 2024 (15:29 IST)
സ്വകാര്യഭാഗത്തെ രോമം പലരും നീക്കം ചെയ്യാറുണ്ട്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും ഇത് പാലിക്കാറുണ്ട്. ഗുഹ്യഭാഗത്തേയും കക്ഷത്തിലേയും രോമമാണ് പലപ്പോഴും ഇതേ രീതിയില്‍ നീക്കാറുള്ളത്. വിയർപ്പ് അടിഞ്ഞ് കൂടുകയും അതുമൂലം അവിടം വൃത്തികേടായി മാറുകയും ചെയ്യുന്നുവെന്നുമാണ് പലരുടെയും അഭിപ്രായം. ശരിക്കും ഇത് ആരോഗ്യകരമാണോ?
 
സ്വകാര്യഭാഗത്തെ രോമം പുറമേ നിന്നുള്ള കീടാണുക്കള്‍ ഈ ഭാഗത്തേക്ക് കടക്കുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതായത് ഈ ഭാഗങ്ങളില്‍ ഇൻഫെക്ഷൻ ഒന്നും ഉണ്ടാകാതിരിക്കാനുള്ള ഒരു സുരക്ഷാ കവചം. അതുപോലെ ദോഷവുമാണ്. ഈ രോമം ചില പ്രത്യേക സാഹചര്യങ്ങളില്‍ വല്ലാതെ ചൊറിച്ചിൽ ഉണ്ടാകാൻ കാരണമാകും. അമിത വിയര്‍പ്പുള്ളവർക്ക് ഇത് വില്ലൻ തന്നെയാണ്. ഇത്തരക്കാർ ഈ ഭാഗം വിയര്‍പ്പില്‍ നിന്നും മുക്തമാക്കി വച്ചില്ലെങ്കില്‍ ഇത് രോഗാണുബാധ തടയുന്നതിന് പകരം ഇതുണ്ടാകാന്‍ കാരണമാകുന്നു.
 
പലരും ഈ ഭാഗത്തെ രോമം ഷേവ് ചെയ്ത് കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത് തീരെ ആരോഗ്യകരമല്ല. ഇങ്ങനെ ചെയ്യുമ്പോള്‍ ആ ഭാഗത്തെ ചെറിയ കോശങ്ങള്‍ക്ക് വരെ മുറിവുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് രോഗാണുബാധകള്‍ക്കും വേദനയ്ക്കും അസ്വസ്ഥതയ്ക്കുമെല്ലാം ഇടയാക്കുന്നു. മുറിവ് ഉണ്ടാകാതിരിക്കാനുള്ള വഴി പൂർണമായും ഷേവ് ചെയ്യാതിരിക്കുക എന്നതാണ്. ട്രിം ചെയ്യുമ്പോൾ ഈ പ്രശ്നത്തിന് പരിഹാരമാകും.
 
സ്വകാര്യഭാഗം വൃത്തിയായി സൂക്ഷിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്. ഈ ഭാഗം ഈര്‍പ്പരഹിതമായി സൂക്ഷിയ്‌ക്കേണ്ടത് അണുബാധകള്‍ ഒഴിവാക്കാന്‍ പ്രധാനമാണ്. അണുബാധകള്‍ക്ക് ഡോക്ടറുടെ നിര്‍ദേശത്തോടെ മരുന്നുകള്‍ എടുക്കുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാംപൂ ഉപയോഗിച്ചു കുളിച്ചാല്‍ മുടി കൊഴിയുമോ?