വിവിധ പഴങ്ങളുടെ ഗുണം ഒരുമിച്ച് കിട്ടുമെന്നതാണ് ഫ്രൂട്സ് സാലഡിൻറെ പ്രത്യേകത. പഴങ്ങൾക്ക് ധാരാളം പോഷക ഗുണങ്ങൾ ഉണ്ട് എന്നതാണ് ഫ്രൂട്സ് സാലഡിനെ ജനപ്രിയനാക്കുന്നത്. എന്നാൽ, ചില പഴങ്ങൾ ചില പഴങ്ങൾക്കൊപ്പം കഴിക്കാൻ പാടില്ല. പഴങ്ങളെ അസിഡിറ്റി, ഉയർന്ന ജലാംശം, മധുരം, നിഷ്പക്ഷത എന്നിങ്ങനെ നാലായി തരം തിരിക്കാം. വ്യത്യസ്ത തരം പഴങ്ങൾ പച്ചക്കറികളുമായും മറ്റ് പഴങ്ങളുമായും കലർത്തുന്നത് ദഹനപ്രശ്നങ്ങൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം.
* തണ്ണിമത്തൻ മറ്റ് പഴങ്ങൾക്കൊപ്പം കഴിക്കാൻ പാടില്ല
* ദഹന പ്രശ്നം ഉള്ളതിനാലാണിത്
* പ്രോട്ടീൻ അടങ്ങിയ പഴങ്ങളും സ്റ്റാർച്ച് കൂടുതലുള്ള പഴങ്ങളും ഒരുമിച്ച് കഴിക്കരുത്
* ഏത്തയ്ക്ക പേരയ്‌ക്കയ്‌ക്കൊപ്പം കഴിക്കരുത്
* അസിഡിക്ക് പഴങ്ങളും മധുരമുള്ള പഴങ്ങളും ഒരുമിച്ച് പാടില്ല
* അസിഡിക്ക് പഴങ്ങളും മധുരമുള്ള പഴങ്ങളും
പപ്പായയും നാരങ്ങയും ഒരുമിച്ച് കഴിക്കരുത്