Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിവായി ഗ്രീന്‍ ടീ കുടിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെന്തൊക്കെയാണെന്നറിയാം

പതിവായി ഗ്രീന്‍ ടീ കുടിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെന്തൊക്കെയാണെന്നറിയാം

ശ്രീനു എസ്

, ശനി, 8 മെയ് 2021 (17:04 IST)
ആരോഗ്യപരമായി ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒന്നാണ് ഗ്രീന്‍ ടീ. സാധാരണ തേയില ഉണ്ടാകുന്ന ചെടിയില്‍ നിന്ന് തന്നെയാണ് ഗ്രീന്‍ ടീയും നിര്‍മ്മിക്കുന്നതെങ്കിലും അതിന്റെ ഗുണങ്ങളൊന്നും നഷ്ടപ്പെടാത്ത രീതിയില്‍ ഉണക്കിയെടുക്കുന്നതാണ് ഗ്രീന്‍ ടീയ്ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് ഗുണങ്ങള്‍ കൂടാന്‍ കാരണം. ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് ഗ്രീന്‍ ടിയെന്ന് ശാസ്തീയപരമായി തെളിയിച്ചിട്ടുണ്ട്. എന്തൊക്കെയാണ് ഗ്രീന്‍ ടീ കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെന്ന് നോക്കാം. 
 
ഗ്രീന്‍ ടീ കുടിക്കുന്നതു വഴി ചില തരം കാന്‍സറുകളെ ഒരു പരിധി വരെ തടയാന്‍ സാധിക്കുന്നു. ഗ്രീന്‍ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി കാന്‍സര്‍ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയ ഗ്രീന്‍ടീ കുടിക്കുന്നതുവഴി ശരീരത്തിന്റെ ഉന്മേഷവും ആരോഗ്യവും പ്രധാനം ചെയ്യുന്നു. അത് പോലെ തന്നെ ഗ്രീന്‍ കുടിക്കുന്നത് നമ്മുടെ തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും നല്ലതാണ്. അമിതമായി അടിങ്ങുകൂടുന്ന കൊഴുപ്പ് ഇല്ലാതാക്കുകയും ഡയബറ്റീസ് പോലുള്ള അസുഖങ്ങള്‍ക്കെതിരെ പോരാടാനും ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും അതുവഴി ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയാനും സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക്ഡൗണ്‍: പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍