വേദനകള്‍ വരാതിരിക്കാനും വേദനകള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതുമായ ചില പരിഹാര മാര്‍ഗങ്ങള്‍ നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തിയിട്ടുണ്ട്. സന്ധിവേദനകള്‍ക്ക് എന്നും ഗുണം ചെയ്യുക വ്യായാമം ആണ്. നടപ്പ് പോലുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുന്നത് സന്ധിവേദന കുറയാന്‍ സഹായിക്കും. വ്യായാമം ചെയ്യുമ്പോള്‍ ക്ഷീണക്കൂടുതല്‍ തോന്നുന്നുവെങ്കില്‍ വ്യായാമം നിര്‍ത്തുക.
അല്‍പം ഉപ്പ് ചേര്‍ത്ത ചൂടുവെള്ളത്തില്‍ ടവ്വല്‍ മുക്കി പുറത്ത് ചൂടു പിടിക്കാം. ഇങ്ങനെ ചെയ്യുന്നത് പുറം വേദനക്ക് ആശ്വാസം തരും. വേദനയുള്ള ഭാഗത്ത് ഐസോ ചൂടോ പിടിക്കുന്നത് നീര്‍ക്കെട്ട് ഉണ്ടാകുന്നതില്‍ നിന്നും സംരക്ഷണം നല്‍കും. ഐസിനേക്കാള്‍ ഫലപ്രദം ചൂട് ഉപയോഗിക്കുന്നതാണ്.