Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നും അമിതമാകരുത്, കൂടുതല്‍ ബദാം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്

Health Malayalam Tips

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 15 ഫെബ്രുവരി 2024 (08:31 IST)
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും ബെസ്റ്റാണ് ബദാം. നട്‌സുകളില്‍ ഏറ്റവും നല്ലെതെന്നാണ് ബദാം അറിയപ്പെടുന്നത്. ഇതില്‍ ധാരാളം പ്രോട്ടീന്‍, ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഷുഗറും സോഡിയവും ഇതില്‍ ഇല്ല. വിറ്റാമിന്‍ ഇ, മെഗ്നീഷ്യം, പൊട്ടാസ്യം ധാരാളം ഉണ്ട്. ഓര്‍മക്കുറവ് പരിഹരിക്കാനും ചര്‍മത്തിന്റെ ആരോഗ്യത്തിനും ബദാം നല്ലതാണ്. ദിവസവും 20-25 ബദാം കഴിക്കുന്നത് നല്ലതാണ്. ഏറ്റവും കുറഞ്ഞത് പത്തെണ്ണമെങ്കിലും കഴിക്കാം. 
 
രാവിലെയോ വൈകുന്നേരമോ ബദാം കഴിക്കാം. ആരോഗ്യഗുണങ്ങളോടൊപ്പം ചെറിയ സൈഡ് എഫക്ടും ബദാമിനുണ്ട്. പ്രധാനപ്പെട്ടത് ദഹനപ്രശ്‌നമാണ്. ഇതിന് കാരണം ഇതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള ഫൈബറാണ്. ഇത് വയറിളകി പോകുന്നതിന് കാരണമാകും. ഇതില്‍ ഓക്‌സിലേറ്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അമിതമായാല്‍ കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകും. കലോറി കൂടുതലുള്ളതിനാല്‍ ശരീരഭാരം കൂടാനും സാധ്യതയുണ്ട്. ഒന്നും അമിതമാകരുതെന്ന് പറയുന്നതുപോലെ ബദാമും അമിതമാകരുത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാലു ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ, ലിവര്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടും