മണങ്ങൾ തിരിച്ചറിയാനുള്ള ശേഷിയും ലൈംഗികതയും!
മണങ്ങൾ തിരിച്ചറിയാനുള്ള ശേഷിയും ലൈംഗികതയും!
സ്ത്രീകളുടെ ലൈംഗികതാല്‍പര്യങ്ങളെ കുറിച്ചുള്ള പഠനത്തില്‍ പുതിയൊരു കണ്ടെത്തൽ. 18 വയസ്സ് മുതൽ 36 വയസ്സ് വരെ പ്രായമുള്ള സ്‌ത്രീകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. നന്നായി മണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന സ്ത്രീകളുടെ ലൈംഗികജീവിതം മികച്ചതായിരിക്കുമെന്നാണ് കണ്ടെത്തലിൽ പറയുന്നത്.
ഘ്രാണശക്തിയും ലൈംഗികജീവിതവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഇവരില്‍ നടത്തിയ പഠനം പറയുന്നത്. കൂടുതല്‍ ഘ്രാണശക്തിയുള്ള സ്ത്രീകളുടെ സെക്സ് ജീവിതവും മികച്ചതായിരിക്കുമെന്ന് ഗവേഷകർ പറയുന്നു.
മണങ്ങൾ തിരിച്ചറിയാനുള്ള ശേഷി ലൈംഗികജീവിതത്തിൽ പോസിറ്റീവ് ആയി സ്വാധീനം ചെലുത്തുന്നുണ്ടത്രേ. ഇവർക്ക് ലൈംഗികത ആസ്വദിക്കാൻ കഴിയുമെന്നും പറയുന്നു. പുരുഷന്റെ വാസം, ഇണയുടെ വിയര്‍പ്പിന്റെ ഗന്ധം എന്നിവയെല്ലാം ഇവരെ വേഗത്തില്‍ സ്വാധീനിക്കും. ലൈംഗിക ഉത്തേജനത്തിന് ഈ ശേഷി ഇവരെ സഹായിക്കുമെന്നാണ് കണ്ടെത്തൽ.