Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌ത്രീകളിലെ വന്ധ്യതാപ്രശ്‌നങ്ങള്‍ക്ക് കാരണം ഫാസ്‌റ്റ് ഫുഡോ ?

സ്‌ത്രീകളിലെ വന്ധ്യതാപ്രശ്‌നങ്ങള്‍ക്ക് കാരണം ഫാസ്‌റ്റ് ഫുഡോ ?

സ്‌ത്രീകളിലെ വന്ധ്യതാപ്രശ്‌നങ്ങള്‍ക്ക് കാരണം ഫാസ്‌റ്റ് ഫുഡോ ?
, വ്യാഴം, 28 ജൂണ്‍ 2018 (14:07 IST)
പുതിയ ജീവിത സാഹചര്യത്തില്‍ ഫാസ്‌റ്റ് ഫുഡ് കഴിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടയുള്ളവര്‍ ജങ്ക് ഫുഡിനോട് അമിതമായ പ്രിയം കാണിക്കുന്നുണ്ട്. ഈ ശീലം പതിവാക്കുന്ന സ്‌ത്രീകളില്‍ ഗര്‍ഭധാരണം വൈകുമെന്നാണ് ആരോഗ്യ വിഗദ്ദര്‍ അഭിപ്രായപ്പെടുന്നത്.

ആഴ്‌ചയില്‍ രണ്ടിലധികം പ്രാവശ്യം ഫാസ്‌റ്റ് ഫുഡ് കഴിക്കുന്ന സ്‌ത്രീകള്‍ക്കാണ് വന്ധ്യതാപ്രശ്‌നങ്ങള്‍ ഉണ്ടാകുക.   റിപ്പോര്‍ട്ട് പ്രകാരം ജങ്ക് ഫുഡ് കഴിക്കുന്നവരില്‍ 16 ശതാമനമാണ് വന്ധ്യതാപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത.

ഫാസ്‌റ്റ് ഫുഡ് അമിതമായി കഴിക്കുന്ന ശീലമുള്ള സ്‌ത്രീകള്‍ പഴങ്ങളും മാംസങ്ങളുമടക്കമുള്ള ആരോഗ്യകരമായ ഭക്ഷണ ശീലം രൂപപ്പെടുത്തിയെടുത്താല്‍ വന്ധ്യതാപ്രശ്‌നങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, മാംസം എന്നിവയാണ് ഇത്തരക്കാര്‍ അവരുടെ ഭക്ഷണക്രമത്തില്‍ കൊണ്ടുവരേണ്ടത്.

ഫാസ്‌റ്റ് ഫുഡുകള്‍ അമിതമായി ഉപയോഗിക്കുന്ന ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്, യുകെ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 5598 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റീപ്രൊഡക്ഷനാണ് പുറത്തുവിട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിന്നുകൊണ്ടുള്ള വെള്ളംകുടിയിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്...