Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാൽ കാത്തിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഇവയൊക്കെയാണ്!

ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാൽ കാത്തിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഇവയൊക്കെയാണ്!

ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാൽ കാത്തിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഇവയൊക്കെയാണ്!
, തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (15:08 IST)
ഒരു നേരത്തെ ഭക്ഷണം മുടങ്ങിപ്പോയാൽ ഒരു പ്രശ്‌നവും ഇല്ലെന്ന് പലരും പല സന്ദർഭങ്ങളിലും പറയുന്നതാണ്. എന്നാൽ ശരിക്കും ഇത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. ലഘുവായാണെങ്കിലും കൃത്യ സമയത്ത് ഭക്ഷണം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
 
ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാൽ പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നത് പലരുടേയും പ്രശ്‌നമാണ്. എന്നാൽ അതും ആരോഗ്യത്തിന് മോശം തന്നെയാണ്. തടി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളെ സഹായിക്കില്ല. 
 
ഭക്ഷണം കഴിക്കാതിരിക്കുന്നതും മുടങ്ങുന്നതും മാനസികനിലയെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കാം. ഭക്ഷണം തുടർച്ചയായി ഒഴിവാക്കിയാൽ ദേഷ്യം, ഉത്കണ്ഠ എന്നിവയും ഉണ്ടാകാം.
 
ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ജോലി ചെയ്യാനുള്ള താൽപര്യക്കുറവ്, ശ്രദ്ധക്കുറവ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. തലചുറ്റലും വലിയൊരു പ്രശ്‌നം തന്നെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുട്ട ഫ്രിഡ്‌ജിൽ വയ്‌ക്കരുത്, കാരണം ഇതാണ്!