Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

, ശനി, 30 നവം‌ബര്‍ 2024 (19:38 IST)
തകര്‍ന്ന ബന്ധത്തില്‍ നിന്ന് മാനസികമായി പുറത്തുകടക്കാന്‍ ചിലര്‍ക്ക് വലിയ പ്രയാസമാണ്. പ്രണയബന്ധങ്ങളാണ് ഇതില്‍ പ്രധാനമായും ബുദ്ധിമുട്ടായി വരുന്നത്. ഇതില്‍ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ഇമോഷനുകളെ അംഗീകരിക്കുകയെന്നതാണ്. അവയെ മനഃപൂര്‍വം ഒഴിവാക്കാനോ ബലപ്രയോഗത്തിലൂടെ മറക്കാനോ ശ്രമിക്കേണ്ടതില്ല. ദേഷ്യം, സങ്കടം, വേദന ഇവയൊക്കെ തോന്നുമ്പോള്‍ അത് ശ്രദ്ധിക്കുക. മറ്റൊന്ന് തുറന്ന വിനിമയമാണ്. നിങ്ങളുടെ മനസിലുള്ളത് വിശ്വസ്തരായ വ്യക്തികളുമായി പങ്കുവയ്ക്കുക എന്നതാണ്. അവരുടെ അഭിപ്രായങ്ങളും കേള്‍ക്കണം. 
 
ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്. വീണ്ടും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. ഇത് പങ്കാളിയുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കാം. ചിലപ്പോള്‍ ഒരു തീരുമാനവും എടുക്കാനുള്ള കഴിവ് ഇല്ലെന്ന് തോന്നും , അപ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു വിദഗ്ധന്റെ സഹായം തേടാം. ഒരു തെറാപ്പിയോ കൗണ്‍സിലിങോ നിങ്ങള്‍ക്ക് ലഭിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!