Webdunia - Bharat's app for daily news and videos

Install App

Pooping: ദിവസവും ടോയ്‌ലറ്റില്‍ പോകണോ?

നിങ്ങളുടെ ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് എല്ലാ ദിവസവും നിങ്ങളുടെ കുടല്‍ തുറക്കുന്നത് അത്യന്താപേക്ഷിതമല്ല

രേണുക വേണു
തിങ്കള്‍, 12 മെയ് 2025 (13:33 IST)
Pooping: ദിവസവും അതിരാവിലെ മലവിസര്‍ജ്ജനം നടത്തുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. അത് നല്ലൊരു ശീലവുമാണ്. എങ്കിലും ദിവസവും മലവിസര്‍ജ്ജനം നടത്തേണ്ടത് അത്യാവശ്യമാണോ? എന്താണ് ഇതേ കുറിച്ച് ആരോഗ്യവിദഗ്ധര്‍ പറയുന്നതെന്ന് നോക്കാം. 
 
നിങ്ങളുടെ ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് എല്ലാ ദിവസവും നിങ്ങളുടെ കുടല്‍ തുറക്കുന്നത് അത്യന്താപേക്ഷിതമല്ല. അതായത് ദിവസവും മലവിസര്‍ജ്ജനം നടത്തിയില്ലെങ്കില്‍ അത് ഗുരുതരമായ സ്ഥിതിവിശേഷമല്ല. എന്നിരുന്നാലും ഏറ്റവും ചുരുങ്ങിയത് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും തീര്‍ച്ചയായും മലവിസര്‍ജ്ജനത്തിനു ശരീരം തയ്യാറാകണം. അതില്‍ കുറവാണെങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും രോഗാവസ്ഥയുണ്ടാകുമെന്ന് സാരം. വൈദ്യസഹായം തേടുകയാണ് അതിനുള്ള പ്രതിവിധി. ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, നാരുകള്‍ കുറവായ ഭക്ഷണക്രമം, മറ്റ് രോഗാവസ്ഥ എന്നിവയെല്ലാം നിങ്ങളുടെ മലബന്ധത്തിനു കാരണമായേക്കാം. 
 
സ്ഥിരമായ മലവിസര്‍ജ്ജനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുന്നതും ഫൈബറിന്റെ അളവ് കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നതുമാണ്. ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മലവിസര്‍ജ്ജനം സുഗമമാക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോ ക്ലാസ് മീനല്ല ചാള അഥവാ മത്തി; അത്ഭുതങ്ങളുടെ കലവറ

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; മഴക്കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

മഴക്കാലത്തെ മൂക്കടപ്പിനുള്ള സാധാരണ കാരണങ്ങള്‍ ഇവയാണ്

ഉള്ളിയും സവാളയും തമ്മിലുള്ള വ്യത്യാസമെന്ത്?

മഴക്കാലത്ത് ഊര്‍ജ്ജം കുറവാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്തണം

അടുത്ത ലേഖനം
Show comments