Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറങ്ങാൻ നേരം മൊബൈലിൽ കളി വേണ്ട; റീൽസ് നോട്ടം കുറച്ചോ, അല്ലേൽ പണി കിട്ടും!

Sleep

നിഹാരിക കെ.എസ്

, ശനി, 12 ഏപ്രില്‍ 2025 (18:06 IST)
രാത്രിയിലെ സ്‌ക്രീൻ ഉപയോഗം ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പലർക്കും അറിയില്ല. കിടക്കയിൽ ഫോൺ ഉപയോഗിക്കുന്നത് ഉറക്കം തടസ്സപ്പെടുത്തുകയും നിങ്ങളുടെ സ്വാഭാവിക ഉറക്കചക്രത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഉറക്കം നൽകുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തുന്നതിന് അത്യാവശ്യമാണ്. ഉറങ്ങാൻ നേരം മൊബൈലിൽ കളി വേണ്ട.
 
രാത്രി ഉറങ്ങുന്നതിന് തൊട്ടുമുൻപ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും റീലുകൾ കണ്ട് സമയം കളയുന്നതും പലരുടെയും പതിവ് ശീലമായി മാറിയിരിക്കുകയാണ്. ഇത് നമ്മുടെ ശരീരത്തെയും മനസ്സിനെയും ദോഷകരമായി ബാധിക്കും. മൊബൈൽ ഫോൺ ഉപയോഗം നമ്മുടെ ഉറക്കത്തെയും ആരോഗ്യത്തെയും ബാധിക്കും. രാത്രി കാലങ്ങളിലെ സ്‌മാർട്ട് ഫോണിൻറെയും ലാപ്ടോപ്പിൻറെയും ഉപയോഗം ഉറക്കത്തെ ബാധിക്കാറുണ്ട്.
 
* സ്‌മാർട്ട് ഫോൺ, ലാപ്ടോപ്പ് എന്നിവയിലെ നീല വെളിച്ചം നമ്മൾ ഉണർന്നിരിക്കാൻ കാരണമാകും.  
 
* സ്‌ക്രീനിലെ ഉള്ളടക്കവും ഉറക്കദൈർഘ്യത്തെ ബാധിക്കും 
 
* ഉറക്കം കുറഞ്ഞാൽ അത് മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും  
 
* അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉണ്ടാകും 
 
* ഉറക്കമില്ലെങ്കിൽ ഉത്കണ്ഠ, വിഷാദം എന്നിവയും നിങ്ങളെ ബാധിക്കും 
 
* 8 മണിക്കൂർ എങ്കിലും നിർബന്ധമായും ഉറങ്ങിയിരിക്കണം  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രമേഹ രോഗിയാണോ? നെല്ലിക കഴിക്കൂ