Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫിറ്റ്നസ് ട്രാക്ക് ചെയ്യാന്‍ രാത്രിയും പകലും സ്മാര്‍ട്ട് വാച്ച് ധരിക്കുന്നവരാണോ നിങ്ങൾ? അപകടമാണ്

ഇതിന്റെ പിന്നിൽ പതിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് പലർക്കും അറിയില്ല.

Is Smartwatches dangerous

നിഹാരിക കെ.എസ്

, ഞായര്‍, 13 ഏപ്രില്‍ 2025 (13:16 IST)
സ്മാർ‌ട്ട് ആയ ലോകത്ത് സ്മാർട്ട് വാച്ച് ഇല്ലാതെ കാര്യങ്ങൾ സുഖമമായി ഓടില്ല. കുട്ടികൾ മുതൽ മുതിർന്നവരുടെ കൈകളിൽ വരെ സ്മാർട്ട് വാച്ച് കാണാം. ഒരുപാട് ഗുണങ്ങൾ ഇതുകൊണ്ടുണ്ട് എന്നത് തന്നെയാണ് സ്മാർട്ട് വാച്ചുകളെ ഇത്ര പ്രിയമാക്കുന്നത്. സമയം നോക്കാൻ വേണ്ടി മാത്ര ഫിറ്റ്നസ് ട്രാക്ക് ചെയ്യാനും പോക്കറ്റിൽ ഇരിക്കുന്ന മൊബൈൽ ഫോൺ നിയന്ത്രിക്കാനുമൊക്കെ സ്മാട്ടാണ് ഇത്തരം വാച്ചുകൾ. എന്നാൽ ഇതിന്റെ പിന്നിൽ പതിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് പലർക്കും അറിയില്ല.
 
ഇത്തരം സ്മാർട്ട് വാച്ചുകളുടെ ബാൻഡുകളിൽ 'ഫോർഎവർ കെമിക്കൽസ്' എന്ന് അറിയപ്പെടുന്ന പിഎഫ്എഎസ് കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്ന് അടുത്തിടെ കണ്ടെത്തി. ഇത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. അമേരിക്കയിലെ നോട്രെ ഡാം സർവകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 
 
ഫ്ലൂറോഎലാസ്റ്റോമർ ഉപയോ​ഗിച്ചാണ് മിക്ക പ്രീമിയം സ്മാർട്ട് വാച്ച് ബാൻഡുകളും നിർമിക്കുന്നത്. ഇത് ബാൻഡിന്റ് ഈടും വഴക്കവും വിയപ്പിനെ പ്രതിരോധിക്കാനും സഹായിക്കും. ദൈനംദിന ഉപയോ​ഗത്തിന് വളരെ നല്ലതാണ് താനും. എന്നാൽ ഫ്ലൂറോഎലാസ്റ്റോമർ ഉപയോ​ഗിച്ചുണ്ടാക്കുന്ന സ്മാർട്ട് വാച്ച് ബാൻഡുകളിൽ മറ്റ് ഉൽപന്നങ്ങളിൽ ഉള്ളതിനെക്കാൾ ഉയർന്ന അളവില്‍ പിഎഫ്എഎസ് അടങ്ങിയതായി പഠനത്തിൽ കണ്ടെത്തി. 
 
15,000 സംയുക്തങ്ങളുടെ ഒരു വിഭാഗമാണ് പിഎഫ്എഎസ്. വെള്ളം, ചൂടു, കറ തുടങ്ങിയവ പ്രതിരോധിക്കുന്നതിന് പല ഉല്‍പന്നങ്ങളിലും ഇത് ഉപയോഗിക്കാറുണ്ട്. ഇവയെ ഫോര്‍എവര്‍ കെമിക്കല്‍സ് എന്നും അറിയപ്പെടുന്നു. കാന്‍സര്‍, വൃക്കരോഗം, കരള്‍ പ്രശ്‌നങ്ങള്‍, രോഗപ്രതിരോധ വൈകല്യങ്ങള്‍, ജനന വൈകല്യങ്ങള്‍, മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മീന്‍ ഗുളിക കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്