ഹൃദയം പൂർണ ആരോഗ്യവാൻ ആണോ എന്നറിയാൻ പുഷ് അപ് എടുത്താൽ മതി!

നിഹാരിക കെ.എസ്
വെള്ളി, 20 ജൂണ്‍ 2025 (17:37 IST)
ഒരു ദിവസം നിങ്ങൾ എത്ര പുഷ് അപ്പ് എടുക്കാറുണ്ട്? നമ്മളെ കൊണ്ട് ആകുന്നത് ആയിരിക്കും നാം എടുക്കുക. നാം എടുക്കുന്ന പുഷ് അപ്പിന്റെ കണക്ക് നിങ്ങളുടെ ഹൃദയാരോ​ഗ്യത്തെ കുറിച്ച് വ്യക്തമായ ചിത്രം നൽകുമെന്ന കാര്യം എത്ര പേർക്കറിയാം? 2019-ൽ ഹാർവാഡ് സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ 40 അല്ലെങ്കിൽ അതിൽ കൂടുതൽ പുഷ്-അപ്പുകൾ ചെയ്യാൻ കഴിയുന്ന പുരുഷന്മാർക്ക് പത്തിൽ താഴെ പുഷ്-അപ്പുകൾ ചെയ്യാൻ കഴിയുന്നവരെ അപേക്ഷിച്ച്, ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത 96 ശതമാനം കുറവാണെന്ന് കണ്ടെത്തിയിരുന്നു.
 
പുഷ്-അപ്പ് വിലയിരുത്തുന്നതിലൂടെ കൃത്യമായി ഹൃദയാരോ​ഗ്യം വിലയിരുത്താൻ സാധിക്കും. ശരീരത്തിന്റെ മുകൾഭാ​ഗം, കോർ, താഴെ ഭാ​ഗം എന്നിവ ഉൾപ്പെടുന്ന വ്യായാമമാണ് പുഷ്-അപ്പുകൾ. നല്ല ഫോമിൽ 40 വരെ പുഷ്-അപ്പുകൾ ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് നല്ല പേശി സഹിഷ്ണുത, ആരോഗ്യകരമായ ഭാരം, നല്ല ഹൃദയാരോ​ഗ്യം എന്നിവ ഉണ്ടെന്ന് സൂചിപ്പിക്കുന്നു. ഇവയെല്ലാം ഹൃദ്രോഗത്തിനെതിരായ സംരക്ഷണ ഘടകങ്ങളാണ്.
 
നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യം വിലയിരുത്തുന്നതിനുള്ള പണച്ചെലവില്ലാത്ത ഒരു പരിശോധന കൂടിയാണ് പുഷ്-അപ്പുകൾ. ഹൃദയ സംബന്ധമായ അപകടസാധ്യതയുടെ മികച്ച പ്രവചനം പുഷ്-അപ്പ് നൽകുന്നു. 40 പുഷ്-അപ്പുകൾ ചെയ്യാൻ ആവശ്യമായ സഹിഷ്ണുതയും പേശിബലവും ഉണ്ടെങ്കിൽ, നിങ്ങളുടെ ഹൃദയം നല്ല നിലയിലായിരിക്കാൻ സാധ്യതയുണ്ട്. അതേസമയം, പുഷ്-അപ്പുകൾ എടുക്കുന്നതിന് എണ്ണം കുറയുന്നത് നിങ്ങൾ ഹൃദ്രോ​ഗിയാണെന്ന് അർഥമാക്കുന്നില്ല. ഇത് നിങ്ങളുടെ ശക്തി, ഫിറ്റ്നസ്, ആരോ​ഗ്യ ശീലങ്ങളിൽ കുറച്ചു മാറ്റങ്ങൾ വരുത്താൻ സമയമായെന്ന് സൂചനയാണെന്നും ​ഗവേഷകർ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചിലര്‍ക്ക് ഹൊറര്‍ സിനിമകളാണ് ഇഷ്ടം, കാരണം എന്താണെന്നറിയാമോ

നിങ്ങള്‍ ഒരു സ്വാര്‍ത്ഥനാണോ, ഇതാണ് ലക്ഷണം

തൊലിപ്പുറത്ത് ചൊറിച്ചില്‍ ഉണ്ടോ, കഴുത്തില്‍ കറുത്ത പാടുണ്ടോ; കാരണം പ്രമേഹം!

നിങ്ങള്‍ വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്ന് കരുതുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ ബാധിക്കുന്നത് 600 മില്യന്‍ പേരെ; മരണപ്പെടുന്നത് 4.2 ലക്ഷം പേര്‍

അടുത്ത ലേഖനം
Show comments