Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഴങ്കഞ്ഞി ഇഷ്ടമാണോ ? ഈ ആരോഗ്യ ഗുണങ്ങൾ കേട്ടാൽ ആരും ഇഷ്ടപ്പെട്ടുപോകും !

പഴങ്കഞ്ഞി ഇഷ്ടമാണോ ? ഈ ആരോഗ്യ ഗുണങ്ങൾ കേട്ടാൽ ആരും ഇഷ്ടപ്പെട്ടുപോകും !
, ശനി, 21 ഡിസം‌ബര്‍ 2019 (18:51 IST)
അവനൊരു പഴങ്കഞ്ഞിയാണെന്നൊക്കെ പലരെയും കളിയാക്കാൻ നമ്മൾ പറയാറുണ്ട്, എന്നാൽ പഴങ്കഞ്ഞിയെ അങ്ങനെ അപമാനിച്ച് സംസാരിക്കേണ്ട. രുചിയിലും ആരോഗ്യ ഗുണങ്ങളിലും പഴങ്കഞ്ഞി കേമൻ തന്നെയാണ്. പഴങ്കഞ്ഞിയിൽ കാന്താരി മുളകും തൈരും അച്ചാരും ചേർത്ത് കഴിക്കുന്നതിനെ കുറിച്ച് വീട്ടിലുള്ള പഴമക്കാർ പറയുന്നത് നമ്മൾ കേട്ടിരിക്കും. പലരും ഇപ്പോഴും ഇങ്ങനെ കഴിക്കുന്നുമുണ്ട്. എന്നാൽ പുതിയ തലമുറക്ക് പഴങ്കഞ്ഞിയോട് അത്ര താൽപര്യം പോര.
 
ചില്ലറയൊന്നുമല്ല പഴങ്കഞ്ഞിയുടെ ഗുണങ്ങൾ, രാവിലെ കുടിക്കുന്ന പഴങ്കഞ്ഞി ദിവസം മുഴുവൻ ഊർജ്ജവും ഉൻമേഷവും തരും. ചോറ് ഏറെ നേരം വെള്ളത്തില്‍ കിടക്കുന്നതിനാല്‍ അതിലടങ്ങിയിരിക്കുന്ന അയേണ്‍, പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വര്‍ധിക്കുന്നു. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, എന്നിവ ചെറുക്കാൻ പഴങ്കഞ്ഞിക്കാവും. 
 
മാംഗനിസിന്റെ വലിയ കലവറയാണ് പഴങ്കഞ്ഞി, ഇത് ശരീരത്തിലെ കൊഴുപ്പിനെ വിഘടിപ്പിക്കുകയും അമിത വണ്ണം ഇല്ലാതാക്കുകയും ചെയ്യും. ആന്റി ഓക്ക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി ദിവസവും കഴിക്കുന്നത്‌ ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചെറുപ്പം നിലനിര്‍ത്താനും ഉത്തമമ്മാണ്. എന്നാൽ തലേദിവസത്തെ  ചോര് മൺകലത്തിൽ വേണം വെള്ളം ഒഴിച്ച് സൂക്ഷിക്കാൻ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കൂ; ഗുണങ്ങൾ നിരവധിയാണ്!