Webdunia - Bharat's app for daily news and videos

Install App

ഇങ്ങനെ ചുംബിക്കാന്‍ പാടില്ല, പണി രണ്ടാള്‍ക്കും കിട്ടും!

പ്രണവികാരം കരകവിഞ്ഞൊഴുകുമ്പോഴും സൂക്ഷിക്കണം...

Webdunia
ചൊവ്വ, 10 ഏപ്രില്‍ 2018 (12:35 IST)
പ്രണയവികാരം ഹൃദയം നിറഞ്ഞൊഴുകുന്ന അവസ്ഥയില്‍ തന്‍റെ പ്രണയിതാവിനെ ചുംബിക്കുമ്പോള്‍ അല്ലെങ്കില്‍ ഏറ്റുവാങ്ങുമ്പോള്‍ അനുഭവിക്കുന്ന സുഖത്തെ നമ്മുക്ക് അളക്കാനാവില്ല. കറകളഞ്ഞ സ്നേഹത്തിന്‍റെ ഭാവമായ മാറുന്ന ചുംബനം ആഗ്രഹിക്കാത്ത പ്രണയിതാക്കളുമില്ല.
 
ഏറ്റവും സുന്ദരവും വികാരമുണര്‍ത്തുന്നതുമായ ഒരു അവസ്ഥയാണ് ചുംബനം. രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ലോകം തന്നെ മാറി മറയുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. ശാരീരിക സുഖത്തിനപ്പുറം മനസിനെ സ്വാധീനിക്കാന്‍ ചുംബനത്തിനാവും. മനസും ശരീരവും ഒന്നായി മാറുന്ന, പ്രണയത്തിന്‍റെ അനിര്‍വചനീയമായ തലങ്ങളിലേക്ക് നയിക്കാന്‍ ചുംബനത്തിനാവും. 
 
മാനസികമായി വളരെ ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ചുംബനം നമ്മുക്ക് ആത്മവിശ്വാസവും സന്തോഷവും നല്‍കും.ചുംബനത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ചുംബനം മൂലം ആരോഗ്യത്തിനു ചില ദോഷങ്ങളുമുണ്ടെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. മാരകമായ പല അസുഖങ്ങളും ചുംബനത്തിലൂടെ പകരുന്നവയാണ്. പിന്നീട് ചികിത്സിച്ച് മാറ്റാന്‍ സാധിക്കാത്ത് അത്രയും പ്രശ്‌നത്തിലേക്കാവും പല അസുഖങ്ങലും നമ്മെ നയിക്കുക. 
 
ചുംബനത്തിലൂടെ പകരുന്ന ഒരു പ്രധാന അസുഖമാണ് വായ്പ്പുണ്ണ്. അത് അല്‍പം ഗുരുതരമായതായിരിക്കുകയും ചെയ്യും. ഇത് ചുണ്ടിനു മുകളിലായി ചെറിയ കുരുവോട് കൂടിയായിരിക്കും ഉണ്ടാകുക. അതുപോലെ ഒരാള്‍ മറ്റൊരാളെ ചുംബിക്കുമ്പോള്‍ അയാളുടെ വായില്‍ നിന്നും അണുക്കള്‍ അടുത്തയാളിലേക്ക് പ്രവഹിക്കുന്നു. ഇത് വായില്‍ മാത്രമല്ല കാലിലും കയ്യിലുമെല്ലാം അണുപ്രസരണത്തിന് കാരണമാകാറുണ്ട്. മറ്റൊരു പ്രധാന പ്രശ്‌നമാണ് തൊണ്ടയിലെ അണുബാധ ചുംബനത്തിലൂടെ മാത്രമല്ല വായുവിലൂടെയും ഇത്തരം ബാക്ടീരിയകള്‍ പകരാന്‍ സാധ്യതയുണ്ട്.
 
മോണോ ന്യൂക്ലിയോസിസ് എന്ന അസുഖവും ചുംബനത്തിലൂടെ പകരുന്നതാണ്. സലൈവ വഴി പകരുന്ന ഇത്തരം അസുഖത്തിനു ഇതുവരേയും ചികിത്സ കണ്ടെത്തിയിട്ടില്ലയെന്നതും മറ്റൊരു വസ്തുതയാണ്. നമ്മുടെ തലച്ചോറിനെ വരെ പ്രതികൂലമായി ബാധിയ്ക്കുന്ന അണുബാധയാണ് ഇത്. ഉമിനീര്‍ഗ്രന്ഥികളെ കാര്യമായി ബാധിയ്ക്കുന്ന ഒന്നാണ് മുണ്ടിനീര്. ഇത് തൊണ്ടയുടെ ഭാഗം വീങ്ങുന്നതിനും അസഹ്യമായ വേദനക്കും കാരണമാകുന്നു.കൃത്യമാ വാക്‌സിന്‍ എടുക്കുകയെന്നുള്ളതാണ് ഇതിനുള്ള ഏക പോംവഴി. രോഗബാധിതനായ ഒരാളുടെ ഉമിനീരിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചീരകള്‍ പലതരം; ആരോഗ്യഗുണത്തില്‍ മുന്‍പന്‍ ചുവന്ന ചീര

ലോകത്ത് ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍സുള്ള പത്തുരാജ്യങ്ങള്‍ ഇവയാണ്

ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഈമീനുകള്‍ കഴിക്കണമെന്ന് പഠനം

രാവിലെ വെറുംവയറ്റില്‍ കുടിക്കേണ്ടത് ചൂടുവെള്ളം !

അമിത ക്ഷീണവും ശ്വാസംമുട്ടലുമാണോ, വിറ്റാമിന്‍ ബി12ന്റെ കുറവായിരിക്കാം

അടുത്ത ലേഖനം
Show comments