Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ച് കോടി നൽകിയാൽ ഒറ്റ ഡോസുകൊണ്ട് ഇനി അന്ധത അകറ്റാം

റെറ്റിനയുടെ തകരാറുമൂലമുള്ള അന്ധതക്ക് മരുന്ന് കണ്ടെത്തി അമേരിക്കൻ കമ്പനി

ആരോഗ്യം കാഴ്ച ലക്ഷ്വർന സ്പാര്‍ക്ക് തെറാപ്യൂട്ടിക്‌സ് Health Eye sight  laxuarna Spark Theraputics
, തിങ്കള്‍, 9 ഏപ്രില്‍ 2018 (13:18 IST)
ന്യൂയോർക്ക്: അന്ധത അകറ്റാൻ സാധിക്കുന്ന മരുന്ന് കണ്ടെത്താൻ വൈദ്യ ശസ്ത്രത്തിന് കഴിഞ്ഞിരുന്നെങ്കിൽ   എന്ന് നാം പലപ്പോഴും ആഗ്രഹിച്ചു കാണും. എന്നാൽ ആ ആഗ്രഹം നിറവേറ്റപ്പെട്ടിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്. 
 
കണ്ണിന്റെ റെറ്റിനയുടെ തകരാറുമൂലം പൂർണ്ണമായ അന്തതയിലേക്കെത്തുന്ന രോഗാവസ്ഥക്ക് പരിഹാരമായാണ് ഒരു അമേരിക്കൻ കമ്പനി മരുന്ന് കണ്ടെത്തിയിരിക്കുന്നത്.  ഒറ്റ ഡോസ് മരന്ന് കൊണ്ട് അന്ധത അകറ്റാനാകും എന്നണ് ഈ കമ്പനിയുടെ അവകാശവാദം. മരുന്ന് കണ്ടെത്തി എന്നത് ആശ്വാസം തന്നെ എന്നാൽ ഈ മരുന്നിന് കമ്പനി നൽകിയിരിക്കുന്ന വില കേട്ടാൽ ആരായാലും അമ്പരന്നു പോകും. 5 കോടിയാണ് കാഴ്ചക്കായി നൽകേണ്ടതുക. 
 
നശിച്ച ജീനുകളെ പുനർജ്ജിവിപ്പിക്കുന്ന ജീന്‍ തെറാപ്പി എന്ന അത്യാധുനിക സങ്കേതം ഉപയോഗിച്ച് സ്പാര്‍ക്ക് തെറാപ്യൂട്ടിക്‌സ് എന്ന കമ്പനിയാണ് ഈ അപൂർവ്വ മരുന്നിന്റെ നിർമ്മാതാക്കൾ. ലക്ഷ്വര്‍ന എന്നാണ് കമ്പനി മരുന്നിനു നൽകിയിരിക്കുന്ന പേര്. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മരുന്നുകളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ലക്ഷ്വര്‍ന.
 
കാഴ്ച നൽകാൻ കരുത്തുള്ള മരുന്നിനെക്കുറിച്ച് വാർത്ത പരന്നതോടെ ചികിത്സയുടെ ഫലസിദ്ധിയെ ചിലർ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ഇതോടെ മരുന്നുകൊണ്ട് കാഴ്ച തിരിച്ചു കിട്ടിയില്ലെങ്കിൽ പണം മുഴുവൻ തിരികെ നൽകും എന്ന ഉറപ്പുമായി കമ്പനി രംഗത്തെത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതെന്താ എനിക്ക് മാത്രം ഇങ്ങനെ? ഈ ഒരു ചോദ്യം നിങ്ങള്‍ക്ക് സ്വയം ചോദിക്കേണ്ടി വന്നിട്ടുണ്ടോ? - ഉത്തരമുണ്ട്