Select Your Language

Notifications

webdunia
webdunia
webdunia
webdunia

വല്ലപ്പോഴും പപ്പായ കഴിക്കാറുണ്ടോ? ഇത് തീര്‍ച്ചയായും അറിയണം

വല്ലപ്പോഴും പപ്പായ കഴിക്കാറുണ്ടോ? ഇത് തീര്‍ച്ചയായും അറിയണം

ശ്രീനു എസ്

, തിങ്കള്‍, 17 മെയ് 2021 (14:46 IST)
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഫലമാണ് പപ്പായ. കുറഞ്ഞ കലോറിയാണ് പപ്പായയുടെ ഒരു പ്രത്യേകത. നൂറുഗ്രാം പപ്പായയില്‍ വെറും 45 കലോറി മാത്രമാണ് ഉള്ളത്. ഇത് അമിത ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു വിദ്യയാണ്. കൂടാതെ കാഴ്ച ശക്തി വര്‍ധിപ്പിക്കുന്ന വിറ്റാമിന്‍ എ പപ്പായയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പപ്പായയില്‍ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിനാണ് വിറ്റാമിന്‍ എ ആയി മാറുന്നത്. 
 
കൂടാതെ ആന്റി ഓക്‌സിഡന്റായ ബീറ്റാ കരോട്ടിന്‍ കഴിക്കുന്നത് കാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് ക്യാന്‍സര്‍ എപ്പിഡെമോളജി പ്രിവന്‍ഷന്‍ ബയോ മാര്‍ക്കേഴ്‌സ് ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. വര്‍ഷം മുഴുവന്‍ ലഭിക്കുന്ന പപ്പായ  ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബെംഗളൂരുവിനെ ആശങ്കയിലാഴ്‌ത്തി ബ്ലാക്ക് ഫംഗസ്, പ്രതിദിനം 25 കേസുകൾ: സ്ഥിതി സങ്കീർണം