മഹാരാഷ്ട്രയ്‌ക്കും ഗുജറാത്തിനും പിന്നാലെ കർണാടകയിലും ബ്ലാക്ക് ഫംഗസ് പടർന്നു പിടിക്കുന്നു. ബെംഗളൂരു നഗരത്തിൽ പ്രതിദിനം 25 രോഗികൾ ചികിത്സയ്‌ക്കായി എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കൊവിഡ് ഭേദമായതിന് പിന്നാലെയാണ് മ്യൂക്കർമൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് പിടിപെടുന്നത്. പ്രമേഹരോഗികളിലാണ് അസുഖം കൂടുതലായി കണ്ടുവരുന്നത്. മഹാരാഷ്ട്രയിൽ മാത്രം 1500ലധികം പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 52 പേരാണ് അവിടെ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണമടഞ്ഞത്. ഇതിന് പിന്നാലെയാണ് കർണാടകയെയും ആശങ്കയിലാഴ്‌ത്തി ബ്ലാക്ക് ഫംഗസ് പടർന്ന് പിടിക്കുന്നത്.