ലൈം vs ലമണ്‍: വ്യത്യാസമെന്തെന്നറിയാമോ?
പുളിച്ച രുചി എന്നിവ ഏതാണ്ട് സമാനമായതിനാല്‍ ഈ രണ്ട് പഴങ്ങളും പലപ്പോഴും പരസ്പരം ആശയക്കുഴപ്പത്തിലാക്കുന്നു.
ലോകമെമ്പാടുമുള്ള ആളുകള്‍ ഇഷ്ടപ്പെടുന്ന രണ്ട് തരം സിട്രസ് പഴങ്ങളാണ് ലൈമും ലെമണും. പേരുകള്‍, രൂപം, പുളിച്ച രുചി എന്നിവ ഏതാണ്ട് സമാനമായതിനാല്‍ ഈ രണ്ട് പഴങ്ങളും പലപ്പോഴും പരസ്പരം ആശയക്കുഴപ്പത്തിലാക്കുന്നു. കാഴ്ചയിലും രുചിയിലും ഏതാണ്ട് ഒരുപോലെയാണെങ്കിലും അവയുടെ നിറം, രുചി, പോഷകമൂല്യം എന്നിവയില്‍ കാര്യമായ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് ലൈം അവയുടെ പുളിച്ച രുചിക്ക് പേരുകേട്ടതാണ്. അതേസമയം ലെമണിന് മധുരമുള്ള രുചിയുണ്ട്.
ഇവ തമ്മിലുള്ള ഏറ്റവും വ്യക്തമായ വ്യത്യാസങ്ങളിലൊന്ന് പഴത്തിന്റെ നിറമാണ്. പഴുക്കുമ്പോള്‍ ലെമണിന് തിളക്കമുള്ള മഞ്ഞ നിറമായിരിക്കും. അതേസമയം പഴുത്താലും ലൈമിന് പച്ച നിറമായിരിക്കും. രണ്ട് പഴങ്ങളും വലുപ്പത്തിലും ആകൃതിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ലെമണ്‍ വളരെ വലുതാണ്. അതേസമയം ലൈം ചെറുതാണ്. ലെമണ്‍ സാധാരണയായി വൃത്താകൃതിയിലാണ്.
അതേസമയം ലൈം കൂടുതലും ദീര്‍ഘവൃത്താകൃതിയിലോ ഓവല്‍ ആകൃതിയിലോ ആയിരിക്കും. മറ്റൊരു പ്രധാന വ്യത്യാസം അവയുടെ തൊലിയുടെ കനമാണ്. ലെമണിന്റെ തൊലി ലൈമിന്റെ തൊലിയേക്കാള്‍ കട്ടിയുള്ളതും പരുക്കനുമാണ്. ലൈമിന്റെ തൊലി നേര്‍ത്തതും മിനുസമാര്‍ന്നതുമാണ്.