സംഗീതം കേള്‍ക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിച്ചേക്കാം; ശബ്ദം ഇന്‍സുലിന്‍ അളവിനെ എങ്ങനെ ബാധിക്കുമെന്ന് അറിയാമോ
പ്രമേഹം പോലുള്ള പ്രധാന ശാരീരിക പ്രശ്നങ്ങളിലും സംഗീതത്തിന് ആഴത്തിലുള്ള സ്വാധീനം ചെലുത്താന്‍ കഴിയും.
പോപ്പ്, റോക്ക്, ഹിപ്-ഹോപ്പ്, ജാസ്, തുടങ്ങി നാമെല്ലാവരും സംഗീതത്തെ സ്‌നേഹിക്കുന്നു, അത് നമ്മുടെ മനസ്സിനെ ശാന്തമാക്കുകയോ അല്ലെങ്കില്‍ ഒരു ആവേശകരമായ മാനസികാവസ്ഥയിലേക്ക് നമ്മെ എത്തിക്കുകയോ ചെയും. എന്നാല്‍ നമ്മുടെ മാനസികാരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്നതിനപ്പുറം, പ്രമേഹം പോലുള്ള പ്രധാന ശാരീരിക പ്രശ്നങ്ങളിലും സംഗീതത്തിന് ആഴത്തിലുള്ള സ്വാധീനം ചെലുത്താന്‍ കഴിയും. പ്രമേഹമുള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സംഗീത ചികിത്സ സഹായിക്കും.
നമ്മുടെ ശരീരത്തിന്റെ എന്‍ഡോക്രൈന്‍ സിസ്റ്റത്തെ സംഗീതത്തിന് ഗണ്യമായി സ്വാധീനിക്കാന്‍ കഴിയും. സംഗീതം കേള്‍ക്കുന്നത്, പ്രത്യേകിച്ച് നമ്മള്‍ ആസ്വദിക്കുന്ന ഈണങ്ങള്‍, തലച്ചോറിനെ വിവിധ ഹോര്‍മോണുകള്‍ പുറപ്പെടുവിക്കാന്‍ പ്രേരിപ്പിക്കും. ന്യൂറോ ട്രാന്‍സ്മിറ്ററായ ഡോപാമൈന്‍ പുറത്തുവിടുന്നതിന് ഇത് സഹായിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. കൂടാതെ, സംഗീതത്തിന് സ്‌ട്രെസ് ഹോര്‍മോണിനെ കുറയ്ക്കാന്‍ കഴിയും, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.
ഇന്‍സുലിന്‍ സ്രവണത്തിലും പ്രമേഹ നിയന്ത്രണത്തിലും സംഗീതത്തിന്റെ പങ്ക്. '50 Hz പോലുള്ള നിര്‍ദ്ദിഷ്ട ശബ്ദ ആവൃത്തികള്‍ക്കും വോള്യങ്ങള്‍ക്കും വിധേയമാകുമ്പോള്‍ ഇന്‍സുലിന്‍ പുറത്തുവിടുന്ന ഒരു കൃത്രിമ 'ഡിസൈനര്‍ സെല്‍' ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചില മൃഗങ്ങളുടെ വയറ്റില്‍ സംഗീതം സ്ഥാപിച്ചുകൊണ്ട് ഇന്‍സുലിന്‍ റിലീസില്‍ അതിന്റെ സ്വാധീനത്തെക്കുറിച്ച് ഗവേഷണം നടത്താന്‍ അവര്‍ ഈ സെല്‍ ഉപയോഗിച്ചു. ചില റോക്ക് ഗാനങ്ങള്‍ അഞ്ച് മിനിറ്റിനുള്ളില്‍ ഇന്‍സുലിന്‍ പ്രതികരണത്തിന്റെ ഏകദേശം 70 ശതമാനവും ഉത്തേജിപ്പിച്ചതായി കണ്ടെത്തി. ഇന്‍സുലിന്റെ കാര്യത്തില്‍ മ്യൂസിക് തെറാപ്പിക്ക് ചില പോസിറ്റീവ് ഫലങ്ങള്‍ കാണിക്കാമെങ്കിലും, ഈ ഘട്ടത്തില്‍ കൂടുതല്‍ ആളുകളിലേക്ക് ഈ ഫലങ്ങള്‍ എക്‌സ്ട്രാപോളേറ്റ് ചെയ്യുന്നതിന് പരിമിതികളുണ്ട്. എന്നാല്‍ ഭാവിയിലെ ഗവേഷണങ്ങളിലൂടെ മ്യൂസിക് തെറാപ്പി പ്രമേഹ നിയന്ത്രണ വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമായി മാറുമെന്ന് പ്രതീക്ഷിക്കാം.