Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നിഹാരിക കെ എസ്

, ശനി, 30 നവം‌ബര്‍ 2024 (14:04 IST)
പല വീടുകളുടെ മുറ്റത്തും കാണുന്ന ക്രാൻബെറി അഥവാ ലോലോലിക്ക നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. ചില വിടങ്ങളിൽ ലൗലോലിക്ക, ലൂബിക്ക എന്നൊക്കെയാണ് ഈ പഴ അറിയപ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണിവ. വിറ്റാമിന്‍ സി, കെ, ഇ,‍ അയേണ്‍, പൊട്ടാസ്യം, കാത്സ്യം, നാരുകള്‍‌ തുടങ്ങിയവ അടങ്ങിയതാണ് ക്രാൻബെറി. 
 
ഇത് പതിവായി കഴിക്കുന്നത് ഹൃദയാരോ​ഗ്യത്തിന് നല്ലതാണെന്നാണ് അടുത്തിടെ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ദിവസവും 100ഗ്രാം ലൂബിക്ക കഴിക്കുന്നത് ഹൃദയധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവ ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ഹൃദയസംബന്ധമായ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. 
 
ഇത് മൂത്രനാളിയിലെ അണുബാധ തടയും. ക്രാൻബെറികളിൽ ആന്‍റി ഓക്‌സിഡന്‍റുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. ഇവ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. 
 
നാരുകള്‍ അടങ്ങിയ ക്രാൻബെറികൾ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. കൂടാതെ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. വിറ്റാമിൻ സി, ആന്‍റി ഓക്‌സിഡന്‍റുകള്‍ എന്നിവയാൽ സമ്പുഷ്ടമായ ക്രാൻബെറി രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!