Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ കരൾ രോഗം ജീവനെടുക്കും

കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ കരൾ രോഗം ജീവനെടുക്കും

കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ കരൾ രോഗം ജീവനെടുക്കും
, വ്യാഴം, 22 നവം‌ബര്‍ 2018 (10:47 IST)
കരൾ രോഗത്തെക്കുറിച്ച് അറിയാമോ? അറിയില്ലെങ്കിൽ അറിഞ്ഞിരിക്കണം. കരളിനുണ്ടാകുന്ന രോഗം മാരകരോഗങ്ങളിലേക്ക് മാറാൻ അധികസമയം ഒന്നും വേണ്ട. അതുകൊണ്ടുതന്നെ അത് പെട്ടെന്നുതന്നെ മനസ്സിലാക്കി ചികിത്സിക്കുകയാണ് വേണ്ടത്. 
 
ശരീരത്തിലെ വിഷകരമായ വസ്‌തുക്കള്‍ വലിച്ചെടുത്ത് രക്തം ഉള്‍പ്പടെ ശുചിയാക്കുക, ദഹനം എളുപ്പമാക്കുക, ശരീരത്തിലെ അണുബാധകള്‍ ഭേദമാക്കുക എന്നിവയൊക്കെയാണ് കരളിന്‍റെ പ്രധാന ജോലികൾ‍. എന്നാല്‍ കരളിന്‍റെ പ്രവര്‍ത്തനം താളംതെറ്റുമ്പോള്‍ മേല്‍പ്പറഞ്ഞ പ്രക്രിയകളൊക്കെ തടസപ്പെടുകയും അനാരോഗ്യം പിടിപെടുകയും ചെയ്യും.
 
ഇറച്ചി കഴിക്കുന്നത് കരൾ രോഗം ഉണ്ടാക്കുന്നതിനിടയാക്കും. എങ്ങനെ എന്നല്ലേ പറയാം... സംസ്കരിച്ച ഇറച്ചി, റെഡ് മീറ്റ് എന്നിവയുടെ അമിതമായുള്ള ഉപയോഗം കരള്‍ രോഗത്തിന് കാരണമാകും. വറുത്തതും, ഗ്രില്‍ ചെയ്തതുമായ ഭക്ഷണങ്ങള് ഒഴിവാക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകൾ കറുത്ത അടിവസ്ത്രങ്ങൾ ധരിച്ചാൽ പ്രശ്നം ?