ഈ രണ്ട് യോഗാസനങ്ങള്‍ പക്ഷാഘാതത്തിന് കാരണമാകുമെന്ന് വെളിപ്പെടുത്തി ന്യൂറോളജിസ്റ്റ്
ആരോഗ്യം നിലനിര്‍ത്താനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനുമൊക്കെയാണ് ആളുകള്‍ പുരാതനമായ ഈ വ്യായാമം പിന്തുടരുന്നത്.
ലോകമെമ്പാടുമായി 300 ദശലക്ഷം യോഗ പരിശീലകരുണ്ട്. അതില്‍ 36 ദശലക്ഷം പേര്‍ യുഎസ്എയിലാണ്. ആരോഗ്യം നിലനിര്‍ത്താനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനുമൊക്കെയാണ് ആളുകള്‍ പുരാതനമായ ഈ വ്യായാമം പിന്തുടരുന്നത്. എന്നിരുന്നാലും ചില യോഗാസനങ്ങള്‍ പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ട്രിപ്പിള്‍ ബോര്‍ഡ് സര്‍ട്ടിഫൈഡ് ന്യൂറോളജിസ്റ്റ് സൊസൈറ്റി ഓഫ് ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ സര്‍ജറിയിലെ മുതിര്‍ന്ന ഡോക്ടര്‍ ഡോ. ജെറമി പറഞ്ഞു.
കഴുത്തില്‍ നിന്ന് തലച്ചോറിലേക്ക് പോകുന്ന ധമനികളെ പരിക്കേല്‍പ്പിച്ചുകൊണ്ട് യോഗാസനങ്ങള്‍ പക്ഷാഘാതത്തിന് കാരണമാകുമെന്ന് അദ്ദേഹം പറയുന്നു. സെര്‍വിക്കല്‍ ആര്‍ട്ടീരിയല്‍ ഡിസെക്ഷന്‍ എന്നത് കഴുത്തിലെ ധമനിയുടെ ഭിത്തിയില്‍ സംഭവിക്കുന്ന ഒരു കീറലാണ്. രക്തം കേടായ ഭിത്തിയില്‍ പ്രവേശിച്ച് തലച്ചോറിലേക്ക് സഞ്ചരിക്കുന്ന ഒരു കട്ടയായി മാറുമ്പോള്‍ സ്‌ട്രോക്ക് സംഭവിക്കുന്നുവെന്ന് ഡോക്ടര്‍ പറയുന്നു.
ചെറുപ്പക്കാരിലും മധ്യവയസ്‌കരിലും 25% വരെ സ്‌ട്രോക്കുകള്‍ക്ക് സെര്‍വിക്കല്‍ ആര്‍ട്ടീരിയല്‍ ഡിസെക്ഷന്‍ കാരണമാകുമെന്ന് 2022 ലെ ഒരു കേസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്ത് അമിതമായി നീട്ടുന്നതോ തലയില്‍ ഭാരവും സമ്മര്‍ദ്ദവും ചെലുത്തുന്നതോ ആയ യോഗ പോസുകള്‍ അപകടകരമാണ്. പ്രത്യേകിച്ച് പ്രായമായവര്‍ക്കും സെര്‍വിക്കല്‍ നട്ടെല്ല് രോഗം ബാധിച്ചവര്‍ക്കും. മത്സ്യാസനം, ചക്രാസനം എന്നീ ആസനങ്ങളാണ് ഇത്തരത്തില്‍ സ്‌ട്രോക്കിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുള്ളത്.