പ്രത്യുല്‍പാദന വ്യവസ്ഥയെ തകരാറിലാക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതിലൊന്നാണ് അമിത മാനസിക സമ്മര്‍ദ്ദം. അമിത സമ്മര്‍ദ്ദം ലൈംഗിക ശേഷിയേയും ബീജോല്‍പാദനത്തേയും പ്രതികൂലമായി ബാധിക്കും. ഇത് രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കൂട്ടുന്നു. മറ്റൊന്ന് ഉറക്കത്തിലെ താളപ്പിഴകളാണ്. നല്ല ഉറക്കം ബിജോല്‍പാദനത്തേയും ലൈംഗിക ശേഷിയേയും വര്‍ധിപ്പിക്കും.
മറ്റൊന്ന് ലഹരിവസ്തുക്കളുടെ ഉപയോഗമാണ്. ഇത് മാനസികവും ശാരീരികവുമായ നിരവധി രോഗങ്ങളെ ക്ഷണിച്ചുവരുത്തും. വ്യായാമം ഇല്ലാത്ത അവസ്ഥയും പ്രത്യുല്‍പാദനത്തെ ബാധിക്കും. അതില്‍ എപ്പോഴും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കണം.