പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- പാക് ബന്ധം വഷളായതോടെ അടിയന്തിര ഘട്ടങ്ങളില്‍ ജനങ്ങളെ സജ്ജരാക്കാന്‍ തയ്യാറെടുപ്പിക്കുന്ന മോക്ഡ്രില്ലുകള്‍ രാജ്യവ്യാപകമായി നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മെയ് 7ന് രാജ്യത്തിടനീളമായി 259 ഇടങ്ങളില്‍ മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കാനാണ് നിര്‍ദേശം. എയര്‍ റെയ്ഡ് സൈറണുകള്‍, വൈദ്യുതി പൂര്‍ണ്ണമായും തടസപ്പെടുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളെ നേരിടാന്‍ തയ്യാറെടുപ്പിക്കുക എന്നതാകും മോക്ഡ്രില്ലിലൂടെ നടപ്പിലാക്കുന്നത്.
രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു-കശ്മീര്‍, പശ്ചിമ ബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലാകും മോക്ഡ്രില്ലിന് കൂടുതല്‍ പ്രാധാന്യം നല്‍കുക. പൊതുജനങ്ങള്‍ക്ക് തയ്യാറെടുപ്പിനായി ഓരോ വീട്ടിലും ഫസ്റ്റ് എയ്ഡ് കിറ്റ്, ടോര്‍ച്ച്, മെഡിക്കല്‍ സപ്ലൈസ്, ക്യാഷ് എന്നിവ സംഭരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. വൈദ്യുതി കട്ട് ആയാല്‍ എന്ത് ചെയ്യണം, എങ്ങനെ സുരക്ഷിതമായി ഒളിക്കണം എന്നതിനെ പറ്റിയും പരിശീലനം നല്‍കും. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മെയ് 7ന് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്. രാജ്യത്ത് മോക്ഡ്രില്ലുകള്‍ നടത്തുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് താഴെ