Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങള്‍ പങ്കാളിയോട് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ഏഴ് ചോദ്യങ്ങൾ!

നീ എന്നോട് പറയുന്നത് സത്യം തന്നെയാണോ' എന്ന ഒരൊറ്റ ചോദ്യം മതി ചിലപ്പോള്‍ നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുകളുണ്ടാകാന്‍.

നിങ്ങള്‍ പങ്കാളിയോട് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ഏഴ് ചോദ്യങ്ങൾ!
, ഞായര്‍, 30 ജൂണ്‍ 2019 (16:01 IST)
നിങ്ങളുടെ പങ്കാളിയോട് ചോദിക്കാന്‍ പാടില്ലാത്ത ആ ഏഴ് ചോദ്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.  
 
1. നീ എന്നോട് പറയുന്നത് സത്യം തന്നെയാണോ'  എന്ന ഒരൊറ്റ ചോദ്യം മതി ചിലപ്പോള്‍ നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുകളുണ്ടാകാന്‍. കാരണം ഈ ചോദ്യം നിങ്ങള്‍ക്ക് പങ്കാളിയെ വിശ്വാസം ഇല്ല എന്നതിനെ സൂചിപ്പിക്കുന്നതാണ്. 
 
2. 'എന്തിനാണ് നിങ്ങള്‍ ഇങ്ങനെ തെറ്റ് ചെയ്യുന്നത്?'  പങ്കാളിയെ കുറ്റപ്പെടുത്തിയുളള ഇത്തരം ചോദ്യങ്ങള്‍ നിങ്ങളുടെ ബന്ധത്തിനെ മോശമായി ബാധിച്ചേക്കാം. 
 
3. 'നിങ്ങള്‍ക്കൊന്ന് സമാധാനമായി ഇരുന്നൂണ്ടേ' എന്ന ചോദ്യം കൊണ്ട് നിങ്ങളുടെ പങ്കാളിക്ക് യാതൊരു സമാധാനവും കിട്ടാന്‍ പോകുന്നില്ല. നിങ്ങളുടെ പങ്കാളിക്ക് പലതരത്തിലുളള പിരിമുറുക്കങ്ങള്‍ ഉണ്ടാകാം. 
 
4. നിങ്ങള്‍ ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണിത്. 'നിങ്ങളുടെ മുന്‍പങ്കാളിയെക്കാള്‍ നല്ലതാണോ ഞാന്‍' എന്ന ചോദ്യം ഒരിക്കലും ചോദിക്കരുത്. അത് നിങ്ങളുടെ ബന്ധം കൂടുതല്‍ വഷളാക്കിയേക്കും. നിങ്ങളുടെ പങ്കാളിയുടെ മുന്‍കാല ബന്ധത്തെ കുറിച്ച് ഒരിക്കലും സംസാരിക്കരുത്. 
 
5. ആരോടൊപ്പമുളള നിമഷമാണ് നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും മികച്ചത് അല്ലെങ്കില്‍ മറക്കാനാകാത്തത്? ഇത്തരം ചോദ്യങ്ങളും ഒഴിവാക്കുക. ഭൂതക്കാലത്തിലേക്ക് എത്തി നോക്കുന്ന ചോദ്യങ്ങള്‍ ബന്ധങ്ങളെ മോശമായി ബാധിക്കാം. 
 
6. 'എനിക്ക് ഇഷ്ടമല്ലാത്ത കാര്യം എന്തിന് ചെയ്യുന്നു?' ഈ ചോദ്യവും നിങ്ങളുടെ പങ്കാളിയുടെ സമാധാനം നശിപ്പിക്കാം. 
 
 
7.'നിങ്ങള്‍ എന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടോ?' - ഈ ചോദ്യം മതി അതുവരെയുളള നിങ്ങളുടെ ബന്ധത്തിലെ എല്ലാ സന്തോഷങ്ങളും ചിലപ്പോള്‍ നഷ്ടപ്പെടാന്‍. നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയിലും ആ ബന്ധത്തിലും വിശ്വാസം ഇല്ല എന്നതിനുളള സൂചനയാകാം ഈ ചോദ്യം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിമ്മില്‍ പോകാതെയും പൊണ്ണത്തടി കുറയ്‌ക്കാം; ഈ ഭക്ഷണങ്ങള്‍ മാത്രം മതി