Webdunia - Bharat's app for daily news and videos

Install App

ഉച്ചഭക്ഷണം കഴിക്കാന്‍ ഒന്നരയേക്കാള്‍ വൈകരുത്; നല്ല ശീലമല്ല !

ദിവസത്തിന്റെ ആദ്യപകുതിയില്‍ ആ ദിവസത്തെ കലോറിയുടെ മുഖ്യഭാഗം ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (11:15 IST)
ഭക്ഷണക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉച്ചഭക്ഷണം. ഒരു കാരണവശാലും ഉച്ചഭക്ഷണം ഒഴിവാക്കരുത്. തടി കുറയ്ക്കാനാണെന്നും പറഞ്ഞ് ഉച്ചഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിനു ഏറെ ദോഷം ചെയ്യും. ഉച്ചഭക്ഷണം എപ്പോള്‍ കഴിക്കണമെന്നതിനെ കുറിച്ച് ആര്‍ക്കെങ്കിലും സംശയമുണ്ടോ? നിങ്ങള്‍ക്ക് തോന്നിയ സമയത്ത് ഉച്ചഭക്ഷണം കഴിക്കാമെന്ന് വിചാരിക്കരുത്. ഭക്ഷണം കഴിക്കാന്‍ സമയവും കാലവുമൊക്കെ നോക്കണമെന്ന് സാരം. 
 
ദിവസത്തിന്റെ ആദ്യപകുതിയില്‍ ആ ദിവസത്തെ കലോറിയുടെ മുഖ്യഭാഗം ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്. അതായത് ഉച്ചഭക്ഷണം മനസറിഞ്ഞ് തന്നെ കഴിക്കണമെന്ന് അര്‍ത്ഥം. ഉച്ചയൂണിന് ഏറ്റവും അനുയോജ്യമായ സമയം 12 മണിക്കും ഒന്നരയ്ക്കും ഇടയില്‍ ആണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണയും തമ്മില്‍ ഏകദേശം നാലു മണിക്കൂറിന്റെ ഇടവേള ഉണ്ടായിരിക്കണം. വളരെ വൈകി ഉച്ചഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഉച്ചഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ പച്ചക്കറികളും, 80-100 ഗ്രാം പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 
 
ഉച്ചഭക്ഷണം വൈകി കഴിക്കുന്നവരില്‍ അസിഡിറ്റി പ്രശ്‌നം രൂക്ഷമാകും
 
ഉച്ചഭക്ഷണം വൈകുമ്പോള്‍ വിശപ്പ് രൂക്ഷമാകുകയും അതുകാരണം അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്യും. ഇത് ശരീരത്തിലേക്ക് അമിതമായി കലോറി എത്താന്‍ കാരണമാകും. 
 
ഉച്ചഭക്ഷണം വൈകിയാല്‍ തലവേദനയ്ക്ക് സാധ്യതയുണ്ട് 
 
ഉച്ചഭക്ഷണം വൈകി കഴിക്കുകയോ ഒഴിവാക്കുകയോ ചെയ്യുമ്പോള്‍ വയറിനുള്ളില്‍ ഗ്യാസ് രൂപപ്പെടുകയും അടിവയറ്റില്‍ രൂക്ഷമായ വേദന തോന്നുകയും ചെയ്യും. 
 
ഉച്ചഭക്ഷണത്തില്‍ അരിഭക്ഷണം വളരെ കുറവായി കഴിച്ചാല്‍ മതി. കറികളാണ് കൂടുതല്‍ കഴിക്കേണ്ടത് 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

അലക്കുംതോറും ഡ്രെസിന്റെ നിറം മങ്ങുന്നുണ്ടോ? പരിഹാരമുണ്ട്

'ബ്രോയിലര്‍ ചിക്കനില്‍ മുഴുവന്‍ ഹോര്‍മോണ്‍ ആണേ..!' ഇങ്ങനെ പറയുന്നവര്‍ ഇതൊന്നു വായിക്കുക

മുട്ട പുഴുങ്ങാന്‍ എത്ര മിനിറ്റ് വേണം?

തലവേദനയ്ക്ക് പരിഹാരം ഈ ഭക്ഷണങ്ങൾ

പല്ല് തേയ്ക്കുമ്പോള്‍ ഇങ്ങനെ ചെയ്യാന്‍ മറക്കരുത്; വായ്‌നാറ്റം പോകില്ല !

അടുത്ത ലേഖനം
Show comments