Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിന്നുകൊണ്ടുള്ള വെള്ളംകുടിയിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്...

നിന്നുകൊണ്ടുള്ള വെള്ളം കുടി ആപത്ത്!

നിന്നുകൊണ്ടുള്ള വെള്ളംകുടിയിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്...
, വ്യാഴം, 28 ജൂണ്‍ 2018 (14:03 IST)
നന്നായി വെള്ളം കുടിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ വെള്ളം അത്യാവശ്യം തന്നെയാണ്. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എന്നാൽ വെള്ളം കുടിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
 
നിന്നുകൊണ്ട് വെള്ളംകുടിക്കുന്നത് നല്ലതല്ലെന്ന് നമ്മളിൽ എത്രപേർക്കറിയാം? എന്നാൽ ഇപ്പോൾ മനസ്സിലാക്കിക്കോളൂ, നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ വയറിലെ മസിലുകൾക്ക് സമ്മർദ്ദം ഏറും. ഇങ്ങനെയുണ്ടാകുമ്പോൾ അന്നനാളത്തിൽ നിന്ന് വെള്ളം വയറിൽ എത്തുമ്പോൾ ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചേക്കാം.
 
കൂടാതെ, നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ ബ്ലാഡറിൽ മാലിന്യങ്ങൾ അടിയാൻ കാരണമാകും. ഉയർന്ന സമ്മർദ്ദത്തിൽ വെള്ളം ഉള്ളിലേക്ക് എത്തുന്നതുകൊണ്ടാണിത്. ഇത് കിഡ്‌നിക്കും ദോഷകരമാണ്. സ്ഥിരമായി നിന്നു കൊണ്ട് വെള്ളം കുടിക്കുന്നവര്‍ക്ക് സന്ധിവേദനകള്‍ ഉണ്ടാകുന്നത് സാധാരണമാണ്. ശ്വാസകോശത്തെയും ഈ പ്രവണത അപകത്തിലാക്കുന്നുണ്ട്. നമ്മൾ വെള്ളം കുടിക്കുമ്പോൾ ശരീരത്തിന് സമ്മർദ്ദം കൊടുക്കരുത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ നിമിഷം കൂടുതൽ മനോഹരമാക്കാൻ ഇങ്ങനെ ചെയ്യൂ!