Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴക്കാലത്ത് ഈ മീനുകള്‍ ഒഴിവാക്കുക

മണ്‍സൂണ്‍ കാലത്ത് കടല്‍ വെള്ളം മലിനമാകാന്‍ സാധ്യത കൂടുതലാണ്

മഴക്കാലത്ത് ഈ മീനുകള്‍ ഒഴിവാക്കുക

രേണുക വേണു

, തിങ്കള്‍, 3 ജൂണ്‍ 2024 (13:33 IST)
നമ്മുടെ ശരീരത്തിനു ധാരാളം പ്രോട്ടീന്‍ നല്‍കുന്ന ഭക്ഷണമാണ് കടല്‍ മത്സ്യങ്ങള്‍. എന്നാല്‍ മഴക്കാലത്ത് കടല്‍ മത്സ്യങ്ങള്‍ കഴിക്കുന്നതിനു നിയന്ത്രണം വേണം. മണ്‍സൂണ്‍ കടല്‍ മത്സ്യങ്ങളുടെ പ്രജനന കാലഘട്ടമാണ്. ഈ സമയത്ത് കടല്‍ മത്സ്യങ്ങളില്‍ മുട്ട കാണപ്പെടുന്നു. കൃത്യമായി വേവിക്കാതെ ഈ മുട്ട അകത്തുചെന്നാല്‍ വയറിനു അസ്വസ്ഥത തോന്നും. ചിലര്‍ക്ക് കടല്‍ മത്സ്യങ്ങളുടെ മുട്ട അലര്‍ജിക്ക് കാരണമാകും. 
 
മണ്‍സൂണ്‍ കാലത്ത് കടല്‍ വെള്ളം മലിനമാകാന്‍ സാധ്യത കൂടുതലാണ്. മഴക്കാലത്ത് കടല്‍ വിഭവങ്ങള്‍ കഴിക്കുമ്പോള്‍ മഞ്ഞപ്പിത്തം, വയറിളക്കം പോലുള്ള ജലജന്യ രോഗങ്ങളുടെ സാധ്യത വര്‍ധിക്കും. മണ്‍സൂണ്‍ കാലത്ത് കടല്‍ മത്സ്യങ്ങള്‍ കൂടുതലും ചെളിവെള്ളത്തിലാണ് വിഹരിക്കുക. മത്സ്യങ്ങളുടെ ശ്വാസകോശത്തില്‍ മലിനമായ ജലം കെട്ടിക്കിടന്നേക്കാം. മഴക്കാലത്ത് കടല്‍ മത്സ്യങ്ങള്‍ കഴിക്കുകയാണെങ്കില്‍ അവ നന്നായി വൃത്തിയാക്കി പാകം ചെയ്യണം. മാത്രമല്ല പഴക്കം ഇല്ലാത്ത മത്സ്യം നോക്കി വാങ്ങുകയും വേണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലോറി കൂടുതലാണ്, എന്നാല്‍ ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ കുറയ്ക്കും, ഈന്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍ ഇവയാണ്