Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കണമെന്ന് പറയാന്‍ കാരണം

വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ് അത്യുത്തമം

Warm Water, Health benefits of Warm Water, Drinking Warm water in Empty stomach, Drink Warm Water everyday, ദിവസവും ചൂടുവെള്ളം കുടിക്കുക, ചൂടുവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍, രാവിലെ ചൂടുവെള്ളം കുടിക്കണം

രേണുക വേണു

, ചൊവ്വ, 1 ജൂലൈ 2025 (12:31 IST)
Warm Water

അതിരാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുന്നതുകൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്. എന്നാല്‍, പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് നല്ല കാര്യമാണോ? പലര്‍ക്കും ഇക്കാര്യത്തില്‍ സംശയങ്ങളുണ്ട്. എന്നാല്‍, അതിരാവിലെ വെറുംവയറ്റില്‍ പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് നല്ല ശീലമാണ്. പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുമ്പോള്‍ വായില്‍ കാണപ്പെടുന്ന ആസിഡുകള്‍ നിങ്ങളുടെ ആമാശയത്തിലേക്ക് കടന്നു ചെല്ലുകയും ഇത് ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍, രാവിലെ പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് പതിവാക്കുക. ഇതുവഴി പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാകില്ല.
 
വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ് അത്യുത്തമം. ചൂടുവെള്ളം കുടല്‍ വൃത്തിയാക്കുകയും ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ അകറ്റുകയും ചെയ്യും. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ച ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നതിനായി കുറഞ്ഞത് 45 മിനിറ്റെങ്കിലും കാത്തിരിക്കണം. ഇത് ആരോഗ്യത്തിന് മികച്ചതാണെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. അതായത് ബെഡ് കോഫിയേക്കാള്‍ ആരോഗ്യത്തിനു നല്ലത് രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ്. 
 
വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും. ബെഡ്ഡില്‍ ഇരുന്ന് വളരെ സാവധാനം വേണം വെള്ളം കുടിക്കാന്‍. ധൃതിയില്‍ ധാരാളം വെള്ളം ഒരുമിച്ച് കുടിക്കുന്നത് അത്ര നല്ല ശീലമല്ല. ഗ്ലാസില്‍ വെള്ളം ഒഴിച്ച് കുടിക്കാനും ശ്രദ്ധിക്കണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറങ്ങുന്നതിന് 3 മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണമെന്ന് കാര്‍ഡിയോളജിസ്റ്റ് പറയുന്നതിന് പിന്നില്‍ ഇതാണ് കാരണം