Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ അപേക്ഷകനോട് പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി വരാന്‍ ജല അതോറിറ്റിയുടെ മറുപടി

താനൂര്‍ നഗരസഭയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ വിവരാവകാശ കൂട്ടായ്മ അംഗം എം സിദ്ദിഖ് നല്‍കിയ അപേക്ഷയിലാണ് ഇത്തരത്തിലുള്ള മറുപടി ലഭിച്ചത്.

Water Authority

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 30 ജൂണ്‍ 2025 (17:18 IST)
വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ അപേക്ഷകനോട് പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി വരാന്‍ ജല അതോറിറ്റിയുടെ മറുപടി. താനൂര്‍ നഗരസഭയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ വിവരാവകാശ കൂട്ടായ്മ അംഗം എം സിദ്ദിഖ് നല്‍കിയ അപേക്ഷയിലാണ് ഇത്തരത്തിലുള്ള മറുപടി ലഭിച്ചത്. മറുപടി തയ്യാറാക്കിയിട്ടുണ്ടെന്നും ഇത് സ്വീകരിക്കാന്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ സഹിതം ഓഫീസില്‍ എത്തണമെന്നുമാണ് സൂപ്രണ്ടിങ് എന്‍ജിനീയറിങ് കാര്യാലയത്തിലെ അധികാരി നല്‍കിയ മറുപടി.
 
അപേക്ഷയിലെ ഒപ്പ് പേപ്പര്‍ കട്ടിങ് ആണെന്ന കാരണത്താലാണ് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടതെന്ന് സിദ്ദിഖ് പറയുന്നു. അതേസമയം അപേക്ഷകള്‍ ഈമെയില്‍ വഴിയും ഡിജിറ്റല്‍ മാതൃകയിലും അയക്കുമ്പോള്‍ കടലാസില്‍ ഒപ്പുണ്ടോന്നുപോലും നോക്കേണ്ടതില്ലെന്നും സിദ്ദിഖ് പറയുന്നു. 
 
ജില്ലാ ജല അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ മറുപടി ദുരൂഹമാണെന്നും പൈപ്പ് ലൈന്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വ്യാപക അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട് എന്നും ഈ സാഹചര്യത്തിലാണ് വസ്തുത അറിയാന്‍ വേണ്ടി വിവരാവകാശം നല്‍കിയതെന്നും പരാതിക്കാരന്‍ പറയുന്നു. മറുപടിക്കെതിരെ വിവരാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

J.S.K: 'പേര് മാറ്റണമെന്ന് പറയാന്‍ വ്യക്തമായ കാരണങ്ങള്‍ വേണം'; സെന്‍സര്‍ ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി