രാത്രി ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുന്നത് നല്ലതോ?

രാവിലെയും ഉച്ചയ്ക്കും കഴിക്കുന്ന ഭക്ഷണം ശരീരത്തിനു ആവശ്യമുള്ള ഊര്‍ജ്ജമായാണ് കാണേണ്ടത്

രേണുക വേണു
ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (14:21 IST)
Dinner

രാത്രി ഏഴ് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ഗുണകരമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രാവിലെ കഴിക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിനു ഏറ്റവും ആവശ്യമുള്ളത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിലും ഒരു മുഴുവന്‍ ദിവസത്തേക്ക് വേണ്ട ഊര്‍ജ്ജം കാത്തുസൂക്ഷിക്കുന്നതിലും ബ്രേക്ക്ഫാസ്റ്റിന് ഏറെ പങ്കുണ്ട്. അതുകൊണ്ട് ഒരു കാരണവശാലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്. രാവിലെ പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം കഴിക്കണം. 
 
രാവിലെയും ഉച്ചയ്ക്കും കഴിക്കുന്ന ഭക്ഷണം ശരീരത്തിനു ആവശ്യമുള്ള ഊര്‍ജ്ജമായാണ് കാണേണ്ടത്. എന്നാല്‍ രാത്രി ഏഴ് മണിക്ക് ശേഷം ശരാശരി മനുഷ്യന്‍ ഊര്‍ജ്ജ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തതിനാല്‍ അമിതമായ ഭക്ഷണത്തിന്റെ ആവശ്യമില്ല. മാത്രമല്ല ഏഴ് മണി കഴിഞ്ഞ് കുറേ വൈകി ഭക്ഷണം കഴിക്കുന്നതും ശരീരത്തിനു ദോഷം ചെയ്യും. 
 
രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോള്‍ അത് ശരീരത്തില്‍ പഞ്ചസാരയുടേയും ഇന്‍സുലിന്റേയും അളവ് വര്‍ധിപ്പിക്കും. രാത്രി ശരീരം വിശ്രമിക്കേണ്ടതിനു പകരം പഞ്ചസാരയും ഇന്‍സുലിനും ശരീരത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. ഇതാണ് പ്രധാനമായും പ്രമേഹത്തിനു കാരണമാകുന്നത്. രാത്രി ഏഴ് മണിക്ക് ശേഷം വയറുനിറച്ച് ചോറുണ്ണുന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യത കൂടുന്നത് ഇതിനാലാണ്. 
 
രാത്രി അമിതമായി ഭക്ഷണം കഴിച്ചാല്‍ അത് ശരീരഭാരം കൂടാന്‍ കാരണമാകും. കൂടുതല്‍ കൊളസ്ട്രോള്‍ മെറ്റാബോളിസം പ്രശ്നം ഉണ്ടാക്കുന്നതും രാത്രി ഭക്ഷണമാണ്. രാത്രി കഴിക്കുന്ന ഭക്ഷണം എനര്‍ജിയായി മാറുന്നില്ല. അത് ശരീരത്തില്‍ സംഭരിക്കപ്പെടുകയാണ്. ഇത് കൊഴുപ്പായി അടിയുകയും കൊളസ്ട്രോളിന് കാരണമാകുകയും ചെയ്യും. രാത്രി ഭക്ഷണം കഴിക്കുന്നവരില്‍ രക്തസമ്മര്‍ദം കൂടുന്നതായും പഠനങ്ങളില്‍ ഉണ്ട്. രാത്രി വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവരില്‍ ഓര്‍മശക്തി കുറഞ്ഞുവരുന്നതായും പഠനമുണ്ട്. രാത്രി ഏഴ് മണിക്ക് മുന്‍പ് അത്താഴം കഴിക്കുകയാണ് നല്ല ആരോഗ്യത്തിനു വേണ്ടത്. രാത്രി അമിതമായി വിശപ്പ് തോന്നുകയാണെങ്കില്‍ ഫ്രൂട്ട്സ് മാത്രം കഴിക്കാവുന്നതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മത്സ്യാസനം, ചക്രാസനം എന്നീ യോഗാസനങ്ങള്‍ സ്‌ട്രോക്കിന് കാരണമാകും! ഇക്കാര്യങ്ങള്‍ അറിയണം

ഉപ്പുറ്റിയില്‍ എപ്പോഴും വേദനയോ, ഇക്കാര്യങ്ങള്‍ അറിയണം

ചൂടുകുരുവിനെ പ്രതിരോധിക്കാൻ പൗഡർ ഇട്ടാൽ മതിയോ?

കല്ലുപ്പ് ശരീരത്തിനു നല്ലത്, ശീലമാക്കൂ

രാത്രി ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് നല്ലതല്ല! ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments