രാവിലെ എഴുന്നേറ്റാൽ ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ചാണ് മിക്കവരും ദിവസം ആരംഭിക്കാറുള്ളത്. ഉപേക്ഷിക്കാനാവാത്ത ഒരു ശീലമാണ് ഇത് പലർക്കും. എന്നാൽ നമുക് ഈ ശീലത്തിൽ ഒരൽപം മാറ്റം വരുത്തിയാലോ? ജീവിതത്തിൽ അതിന്റെ ഗുണകരമായ മാറ്റങ്ങൾ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നമുക്ക് മനസ്സിലാവും.
നമുക്ക് സുപരിചിതമായ നാരങ്ങാ വെള്ളമാണ് ബെഡ്കോഫിക്ക് പകരമായി കുടിക്കാവുന്ന ആ ഔഷധ പാനിയം. എന്നാൽ ചെറിയ ഒരു വ്യത്യാസമുണ്ട് തണുത്ത നാരങ്ങവെള്ളമല്ല ചെറു ചുടുള്ള നാരങ്ങാവെള്ളമാണ് കുടിക്കേണ്ടത്. ഇതിൽ ഉപ്പോ പഞ്ചസാരയോ ചേർക്കാതിരിക്കുന്നതാണ് നല്ലത്.
ഈ പാനിയം ദിവസത്തിന്റെ ആരംഭത്തിൽ വെറും വയറ്റിൽ കുടിച്ചാൽ ദിവസം മുഴുവനും ഉൻമേഷവും ഊർജ്ജവും നിലനിൽക്കും എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സീ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും.
ശരീരത്തിലെ അമിതമായ കൊഴുപ്പ് പുറംതള്ളാനും ഈ പാനിയം സഹായിക്കും. ദഹനപരമായ പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം കൂടിയാണ് ചെറുചൂടുള്ള നാരങ്ങാ വെള്ളം. ചർമ സംരക്ഷണത്തിനും സൌന്ദര്യ സംരക്ഷണത്തിനും ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഉത്തമമാണ്. വിയർപ്പിന്റെ ദുർഗന്ധം അകറ്റാനും. ഇത് ശീലമാക്കുന്നതിലൂടെ സാധിക്കും.