Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷണം കഴിച്ച ശേഷം ഈ കാര്യങ്ങൾ ചെയ്യരുത്!

ആഹാരശേഷം പുകവലിച്ചാല്‍ സിഗരറ്റിലെ അപകടകാരികളെ ശരീരം എളുപ്പം വലിച്ചെടുക്കും.

ഭക്ഷണം കഴിച്ച ശേഷം ഈ കാര്യങ്ങൾ ചെയ്യരുത്!

റെയ്‌നാ തോമസ്

, ശനി, 4 ജനുവരി 2020 (15:45 IST)
ഭക്ഷണശേഷം പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച്‌ പലരും അജ്ഞരാണ്. അതുകൊണ്ടുതന്നെ ഭക്ഷണം കഴിച്ച ശേഷം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളാണ് ഇവിടെ ചുവടെ കൊടുത്തിരിക്കുന്നത്. 
 
ആഹാരം കഴിച്ചതിനു ശേഷം ശാരീരികാധ്വാനം ചെയ്താല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ആഹാരശേഷം പുകവലിച്ചാല്‍ സിഗരറ്റിലെ അപകടകാരികളെ ശരീരം എളുപ്പം വലിച്ചെടുക്കും. കൂടാതെ സിഗരറ്റിലെ നിക്കോട്ടിന്‍ രക്തധമനി ചുരുങ്ങുന്നതിന് കാരണമാകും. ആഹാരം കഴിഞ്ഞയുടന്‍ മലര്‍ന്നുകിടക്കുന്നത് ദഹനപ്രശ്നങ്ങള്‍ സൃഷ്ടിക്കും.
 
ഭക്ഷണം കഴിച്ച്‌ അരമണിക്കൂര്‍ കഴിഞ്ഞ് വലതുവശം ചരിഞ്ഞ് കിടക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ശരീരത്തിലെ രക്തപ്രവാഹം ഭക്ഷണശേഷം ദഹനപ്രക്രിയയ്ക്ക് ഉപയോഗിക്കപ്പെടുന്നതിനാല്‍ ലൈംഗിക അവയവങ്ങളില്‍ വേണ്ടത്ര എത്തില്ല. ഇത് ഉത്തേജനത്തെയും അതുവഴി ലൈംഗിക ബന്ധത്തേയും ബാധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരളിന്റെ ആരോഗ്യത്തിന് ഇവ കഴിക്കാം