Webdunia - Bharat's app for daily news and videos

Install App

ആലില വയർ സ്വന്തമാക്കാൻ ചെയ്യേണ്ടതെന്തെല്ലാം?

Webdunia
ചൊവ്വ, 14 മെയ് 2019 (16:32 IST)
ശരീരത്തിന്റെ ഷേയ്പ് പോയി, വയറും തൂങ്ങി, പുറത്തിറങ്ങാൻ മടിയാണ് എന്ന് പരാതി പറയുന്ന പെൺകുട്ടികൾ ഇപ്പോഴും നമുക്കിടയിലുണ്ട്. ആഹാരരീതിയും ജീവിത ശൈലികളും മാറ്റിയാൽ തന്നെ വയർ ഇഷ്ടത്തിനനുസരിച്ച് ക്രമീകരിക്കാൻ സാധിക്കുമെന്നത് പലർക്കും അറിയില്ല. ഇതാണ് പരാതിപ്പെട്ടി തുറക്കുന്നതിന്റെ കാര്യം.
 
ദിവസവും നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ ഒരു ചെറിയ മാറ്റം വരുത്തിയാൽ തന്നെ ഒരുപരിധി വരെ ഈ വയറിന്റെ പ്രശ്നം നമുക്ക് പരിഹരിക്കാൻ സാധിക്കും. പതിവായി മാതള ജ്യൂസ് കഴിക്കുന്നതോടെ ശരീരത്തിലെ കൊഴുപ്പുകൾ അടിഞ്ഞില്ലാതാക്കാൻ സാധിക്കും. 
 
ഇത് അടിവയറ്റിലെ കൊഴുപ്പ് ക്രമേണ കുറയ്ക്കും. എന്തുകൊണ്ടാണ് വയർ കൂടുന്നത് എന്ന കാരണം ആദ്യം കണ്ടുപിടിക്കണം. അമിതമായ ഭക്ഷണവും വ്യായാമത്തിന്റെ അഭാവവുമാണു കൂടുതൽ പേരുടെയും കുടവയറിനു കാരണം. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ കുടവയറുണ്ടാകാനുളള സാധ്യത കൂടുതലാണ്.
 
ഇതിനെല്ലാം ചെയ്യേണ്ടത് ഒന്നു തന്നെ ലൈഫ്സ്റ്റൈൽ മാറ്റുക. അതിൽ ആദ്യത്തെത് വ്യായമമാണ്. 
ദിവസവും കുറഞ്ഞത് നാൽപ്പതു മിനിറ്റെങ്കിലും വ്യായാമത്തിനു വേണ്ടി നീക്കി വയ്ക്കണം. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കുകയും ഇനി കൊഴുപ്പ് അടിഞ്ഞു കൂടാനുളള സാധ്യത ഇല്ലാതാക്കുകയുമാണ് വേണ്ടത്. എത്രകാലം കൊണ്ടാണു കുടവയർ ഉണ്ടായതെന്നതിന് അനുസരിച്ചാണു കുറയ്ക്കാനെടുക്കുന്ന കാലയളവും. മാസം രണ്ടു കിലോ വരെ കുറയ്ക്കാനാവും.
 
വയറിലെ പേശികളുടെ ദൃഢത വർധിപ്പിക്കുന്ന വ്യായാമങ്ങൾ ചെയ്താൽ ഇതു തടയാനാവും. പ്രസവം കഴിയു മ്പോഴാണു ഭൂരിഭാഗം സ്ത്രീകളുടെയും വയർ ചാടുന്നത്. ഗർഭാവസ്ഥയിൽ വലിഞ്ഞു മുറുകിയ പേശികൾ പ്രസവത്തിനു ശേഷം അയയുന്നതാണ് ഇങ്ങനെ വയർ ചാടാൻ ഇടയാക്കുന്നത്. ഇങ്ങനെയുളളവർ യാതൊരു വ്യായാമവും ചെയ്യാതിരിക്കുക.
 
കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴുവാക്കുക. തവിടുളള അരി കൂടുതലായി കഴിക്കുന്നതാണ് ഉത്തമം. വെളള അരി പരമാവധി ഒഴിവാക്കുക. വണ്ണം കുറയ്ക്കാൻ ചില നേരെത്തെ ഭക്ഷണം ഒഴുവാക്കുന്നവരുമുണ്ട്. എന്നാൽ ഇത് ശരീരത്തിന് ആപത്താണ്. ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ഇങ്ങനെ വയറിന്റെ അമിത വണ്ണം കുറയ്ക്കാൻ പറ്റും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

ചുവന്നുള്ളി തന്നെ കേമന്‍; ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല

പിരീഡ്‌സിന്റെ സമയത്ത് വേദന, പെയിന്‍ കില്ലര്‍ കഴിക്കും; ഒഴിവാക്കേണ്ട ശീലം

കാറിലെ സീറ്റുകൾ വൃത്തിയാക്കേണ്ടത് എങ്ങനെ?

നേരത്തേ പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments