ടോണ്‍സിലൈറ്റിസ് പകരുന്നതെങ്ങനെയെന്ന് അറിയാമോ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 ജനുവരി 2025 (18:38 IST)
ടോണ്‍സിലൈറ്റിസ് എന്ന സര്‍വ്വസാധാരണമായ ഒരു അസുഖമാണ്. സാധാരണയായി കുട്ടികളിലാണ് കൂടുതലും ടോണ്‍സിലൈറ്റിസ് കാണപ്പെടുന്നത്. എന്നാല്‍ എന്താണ് ടോണ്‍സിലൈറ്റില്‍ എന്ന് പലര്‍ക്കും അറിയില്ല. നമ്മുടെ ശരീരത്തിലെ ടോണ്‍സില്‍ ഗ്രന്ഥികള്‍ക്കുണ്ടാകുന്ന അണുബാധയാണ് ടോണ്‍സിലൈറ്റിസ്. തൊണ്ടയില്‍ അണ്ണാക്കില്‍ ഇരുവശത്തുമായാണ് ടോണ്‍സിലുകള്‍ സ്ഥിതി ചെയ്യുന്നത്. 
 
ഒരു പരിധിവരെ വായു, ഭക്ഷണം, ശ്വാസം എന്നിവയിലൂടെ വരുന്ന അണുക്കളെ തടയുന്നത് ടോണ്‍സില്‍ ഗ്രന്ഥികളാണ്. ഈ ടോണ്‍സില്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം അവതാളത്തില്‍ ആകുമ്പോഴാണ് ഇവയില്‍ അണുബാധ ഉണ്ടാകുന്നത്. ഇതിന് കാരണങ്ങള്‍ ശരീരത്തിന് അകത്തും പുറത്തും നിന്നുമാവാം. തണുത്ത വെള്ളം കുടിക്കുമ്പോള്‍ ടോണ്‍സില്‍ ഗ്രന്ഥികളുടെ താപനിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുകയും ഇത് അതിന്റെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. 
 
അതുകൊണ്ടാണ് തണുത്ത ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ ചിലരില്‍ ടോണ്‍സിലൈറ്റിസ് ഉണ്ടാകുന്നത്. അതുപോലെതന്നെ മഴ നനയുമ്പോഴോ എസി സ്ഥിരമായി ഉപയോഗിക്കുന്നവരിലോ മഞ്ഞു കൊള്ളുമ്പോള്‍ ഒക്കെ ടോണ്‍സിലൈറ്റിസ് ഉണ്ടാവാം. ഇത് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമാണ്. രോഗബാധിതരുടെ ചുമയ്ക്കുമ്പോഴോ തുമ്മല്‍ ഇത് മറ്റൊരാളിലേക്ക് പകരാന്‍ സാധ്യതയുണ്ട്. പനി, തലവേദന, ശരീരവേദന, ക്ഷീണം, ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, തൊണ്ടവേദന എന്നിവയാണ് ടോണ്‍സിലൈറ്റിസിന്റെ ലക്ഷണങ്ങള്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? ഉടന്‍ ചികിത്സ തേടുക

ലോകത്തിലെ ഏറ്റവും അപകടകരമായ തൊഴിലുകള്‍; ജീവിക്കാന്‍ വേണ്ടി ജീവന്‍ പണയം വയ്ക്കുന്നവര്‍

മദ്യപിക്കുന്നതിനൊപ്പം ഈ സാധനങ്ങള്‍ ഒരിക്കലും കഴിക്കരുത് ! കൂടുതല്‍ അപകടം

ഗര്‍ഭിണിയായാല്‍ ചിലര്‍ക്ക് വയര്‍ കാണില്ല, ഇതിന്റെ കാരണം അറിയാമോ

അവോക്കാഡോ നല്ലതാണ്, പക്ഷെ ചിലര്‍ക്ക് ദോഷമാണ്!

അടുത്ത ലേഖനം
Show comments