Select Your Language

Notifications

webdunia
webdunia
webdunia
Monday, 17 March 2025
webdunia

വീട്ടിൽ കറ്റാർവാഴ വളർത്തണോ? ഇത്രയും ചെയ്താൽ മതി

വീട്ടിൽ കറ്റാർവാഴ വളർത്തണോ? ഇത്രയും ചെയ്താൽ മതി

അഭിറാം മനോഹർ

, വെള്ളി, 14 മാര്‍ച്ച് 2025 (20:40 IST)
കറ്റാര്‍വാഴ എന്നറിയപ്പെടുന്ന അലോ വെറ ഒരു സാധാരണ ഔഷധച്ചെടിയാണ്. ഇത് ചര്‍മ്മത്തിനും ദഹനത്തിനും മറ്റു പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഗുണകരമാണ്. വീടുകളില്‍ ഇവ വളരാറുണ്ടെങ്കിലും, അവ തഴച്ചുവളരുന്നത് കുറവാണ്. ഇത്തരത്തില്‍ ഉപയോഗപ്രദമായ കറ്റാര്‍വാഴ വീട്ടില്‍ തഴച്ചുവളരാന്‍ എന്തെല്ലാം ചെയ്യാനാകുമെന്ന് നോക്കാം.
 
കറ്റാര്‍വാഴ വളര്‍ത്തുന്നതിനുള്ള ടിപ്‌സ്
 
മണ്ണിന്റെ തിരഞ്ഞെടുപ്പ്
 
കറ്റാര്‍വാഴ ധാരാളം വെള്ളം വലിച്ചെടുക്കുന്ന മണ്ണിലാണ് നടേണ്ടത്. എന്നാല്‍, അമിതമായി വെള്ളം തങ്ങി നിന്നാല്‍ ചെടി നശിച്ചുപോകും. അതിനാല്‍, മണ്ണ് നന്നായി വാട്ടര്‍ ഡ്രെയിനേജ് ഉള്ളതായിരിക്കണം.
 
ജലസേചനം
 
കറ്റാര്‍വാഴയ്ക്ക് വളരാന്‍ ഒരുപാട് ജലത്തിന്റെ ആവശ്യമില്ല. വെള്ളം ഒഴിക്കുന്നത് കൂടിയാല്‍ വേരുകള്‍ ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്. അതിനാല്‍, മണ്ണ് ഉണങ്ങിയിരിക്കുമ്പോള്‍ മാത്രമേ വെള്ളം ഒഴിക്കേണ്ടതുള്ളൂ.
 
വളപ്രയോഗം
 
കറ്റാര്‍വാഴയ്ക്ക് അമിതമായി വളം ആവശ്യമില്ല. അമിതമായി വളം ഉപയോഗിക്കുന്നത് ചെടിക്ക് ദോഷകരമാകും. സാധാരണ ജൈവവളം അല്ലെങ്കില്‍ സമീകൃത വളം ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ മതി.
 
പ്രകാശം
 
കറ്റാര്‍വാഴയ്ക്ക് വളരാന്‍ വെയില്‍ ആവശ്യമാണെങ്കിലും, സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നത് ഒഴിവാക്കാം. നല്ല പ്രകാശം ലഭിക്കുന്ന, എന്നാല്‍ നേരിട്ട് വെയില്‍ അടിക്കാത്ത സ്ഥലത്താണ് ഇവ വളര്‍ത്തേണ്ടത്. ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്താനും ഇത് അനുയോജ്യമാണ്.
 
ഇലകളുടെ പരിപാലനം
 
പഴുത്തതോ കേടുവന്നതോ ആയ കറ്റാര്‍വാഴയുടെ ഇലകള്‍ വെട്ടിമാറ്റണം. ഇത് ചെടിയുടെ ആരോഗ്യം നിലനിര്‍ത്താനും പുതിയ ഇലകള്‍ വളരാന്‍ സഹായിക്കാനും ഉതകും.
 
ചെടിച്ചട്ടിയുടെ തിരഞ്ഞെടുപ്പ്
 
കറ്റാര്‍വാഴ വളര്‍ന്ന് പടരുന്ന വേരുകളുള്ള ചെടിയാണ്. അതിനാല്‍, ഇത് വലിയ ചെടിച്ചട്ടികളില്‍ വളര്‍ത്തുന്നതാണ് നല്ലത്. ചെടി വളരുന്തോറും വലിയ ചെടിച്ചട്ടിയിലേക്കോ മണ്ണിലേക്കോ മാറ്റി നടാവുന്നതാണ്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡയറ്റിൽ മഷ്റൂം ഉൾപ്പെടുത്തു, ഗുണങ്ങളറിയാം