മഷ്റൂം അഥവാ കൂണ്‍ നമ്മുടെ പരിസരങ്ങളില്‍ സാധാരണയായി കാണാറുള്ള ഒരു ഫംഗസ് ഇനമാണ്. ഇത് ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒരു പ്രകൃതിദത്ത ഭക്ഷണമാണ്. വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമായി മഷ്‌റൂം കണക്കാക്കപ്പെടുന്നു. അതിനാല്‍, എല്ലുകളുടെ ആരോഗ്യത്തിന് ഇത് വളരെ ഗുണകരമാണ്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മഷ്‌റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്.
മഷ്‌റൂമിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം
പ്രോട്ടീന്‍ സമൃദ്ധമായതിനാല്‍. ഇത് ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുകയും ശരീരശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
മഷ്‌റൂമിലെ ഫൈബര്‍ ദഹനത്തിന് വളരെ നല്ലതാണ്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദഹനപ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു.
മഷ്‌റൂം കലോറി കുറഞ്ഞ ഭക്ഷണമാണ്. അതിനാല്‍, ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു മികച്ച ചോയ്‌സാണ്
മഷ്‌റൂം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ സഹായിക്കുന്നു. അതിനാല്‍ തന്നെ പ്രമേഹ രോഗികള്‍ക്ക് വളരെ ഫലപ്രദമാണ്.
മഷ്‌റൂമില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. അതിനാല്‍, ഹൃദയാരോഗ്യത്തിന് മഷ്‌റൂം വളരെ നല്ലതാണ്.
മഷ്‌റൂമില്‍ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
മഷ്‌റൂം ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മരോഗങ്ങള്‍ തടയുകയും ചെയ്യുന്നു.