Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

Weight Loss Tips

സിആര്‍ രവിചന്ദ്രന്‍

, ശനി, 22 ഫെബ്രുവരി 2025 (19:32 IST)
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളവന്‍സ് ആയ യുവതിയുടെ വെയിറ്റ് ലോസ് ജേണിയാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സറായ ആംബര്‍ ക്ലെമന്‍ എന്ന യുവതിയാണ് തന്റെ പഴയ ചിത്രത്തെയും പുതിയ ചിത്രത്തെയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ശരീരഭാരം കുറയ്ക്കാനായി അവര്‍ നാലു ടിപ്‌സുകളും തന്റെ ഫോളോവേഴ്‌സിനോട് പറയുന്നുണ്ട്. അമിതവണ്ണം മൂലം താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും ഭാരം കുറയ്ക്കാന്‍ താന്‍ ഒരുപാട് പരിശ്രമിച്ചിട്ടുണ്ടെന്നും ആംമ്പര്‍ പറയുന്നു. ശരീരഭാരം കുറയ്ക്കാനായി നാലു മാര്‍ഗ്ഗങ്ങള്‍ അവര്‍ നിര്‍ദ്ദേശിച്ചു. ആദ്യമായി പറയുന്നത് ആഹാരം മിതമായി കഴിക്കാനാണ്. വിശക്കുമ്പോള്‍ വാരിവലിച്ച് അധികം കഴിക്കാതെ ഇടവേളകളില്‍ മിതമായി കഴിക്കണം.
 
കൂടാതെ വളരെ വേഗത്തില്‍ കഴിക്കാനും പാടില്ല. ഇങ്ങനെ ചെയ്താല്‍ ശരീരത്തിന് അമിതമായി ഭക്ഷണം ഉള്ളിലേക്ക് എത്തുന്നത് അറിയാന്‍ സാധിക്കില്ല. മറ്റൊന്ന് ചില നിര്‍ദ്ദിഷ്ട ഡയറ്റുകള്‍ നിങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് നിര്‍ത്തണമെന്നാണ്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങളുടെ ആവശ്യമൊന്നുമില്ലെന്നും ആംമ്പര്‍ പറയുന്നു. മറ്റൊന്ന് ഈ യാത്രയില്‍ ചില തെറ്റുകള്‍ നിങ്ങള്‍ക്ക് പറ്റും, അവയൊക്കെ മറന്നിട്ട് മുന്നോട്ടുപോവുക എന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം