ജീവിതത്തിൽ ഒരിക്കലെങ്കിലും കൺകുരു എന്ന പ്രശ്നം നേരിടാത്തവർ വളരെ വിരളമായിരിക്കും. കൺ തടത്തിൽ ഉണ്ടാകുന്ന നീർക്കെട്ട്, പുകച്ചിൽ, കണ്ണുവേദന, കാഴ്ച്ചയിൽ അനുഭവപ്പെടുന്ന മങ്ങൽ, കൺപോളകളിൽ ഉണ്ടാകുന്ന തടിപ്പും ചുവപ്പ് നിറവും, കണ്ണിന് ചുറ്റുമുള്ള ചൊറിച്ചിൽ തുടങ്ങിയവയൊക്കെ കൺകുരുവിന്റെ ലക്ഷണങ്ങളാണ്.
കൺകുരു വരാനുള്ള കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
ഉറക്കമില്ലായ്മ
നിർജലീകരണം
പോഷകക്കുറവ്
ശുചിത്വമില്ലായ്മ
ഉറങ്ങുന്നതിന് മുമ്പ് മേക്കപ്പ് നീക്കം ചെയ്യാത്തത്
എക്സ്പെയറി ഡേറ്റ് കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം
കൈ കഴുകാതെ കോണ്ടാക്റ്റ് ലെൻസുകൾ മാറുന്നത്