Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ച് കുളിപ്പിച്ചാൽ സംഭവിക്കുന്നത്...

വേനൽക്കാലത്ത് മുതിർന്നവരുടെ ചർമത്തെക്കാൾ അഞ്ച് മടങ്ങ് വേഗത്തിൽ കുഞ്ഞുങ്ങളുടെ ശരീരത്തിൽ നിന്ന് ഈർപ്പം നഷ്ടപ്പെടും.

Baby

നിഹാരിക കെ.എസ്

, ഞായര്‍, 13 ഏപ്രില്‍ 2025 (13:43 IST)
വേനൽക്കാലത്ത് കുഞ്ഞുങ്ങളെ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ ചർമം വളരെ ലോലമാവുകയും ഈർപ്പം നഷ്ടപ്പെടുകയും ചെയ്യുന്ന സമയമാണ്. ശരീരത്തിൽ ഈർപ്പം നിലനിൽക്കുന്നില്ലെങ്കിൽ ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടാക്കാനും കാരണമാകും. മുതിർന്നവരെ അപേക്ഷിച്ച് വളരെ മൃദുലവും സെൻസിറ്റീവുമായ ചർമമാണ് കുഞ്ഞുങ്ങളുടേത്. കൂടാതെ വേനൽക്കാലത്ത് മുതിർന്നവരുടെ ചർമത്തെക്കാൾ അഞ്ച് മടങ്ങ് വേഗത്തിൽ കുഞ്ഞുങ്ങളുടെ ശരീരത്തിൽ നിന്ന് ഈർപ്പം നഷ്ടപ്പെടും.
 
വേനൽക്കാലത്ത് കുഞ്ഞുങ്ങളുടെ ചർമത്തിൽ നിന്ന് ഈർപ്പം പെട്ടെന്ന് നഷ്ടപ്പെടാനും ചർമത്തിൽ ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടാക്കാനും കാരണമാകും. പലരും ഇതിനൊരു പ്രതിവിധിയായി കാണുന്നത് എണ്ണ തേയ്പ്പ് പിടിപ്പിച്ച് അര മണിക്കൂർ കഴിഞ്ഞുള്ള കുളിയാണ്. എന്നാൽ, കുഞ്ഞുങ്ങളുടെ ചർമത്തെ അത് കൂടുതൽ വഷളാക്കുകയെ ഉള്ളൂ. കുഞ്ഞുങ്ങളുടെ വേനൽക്കാല ചർമ * സംരക്ഷണത്തിന് പ്രത്യേക സമയം തന്നെ മാറ്റിവെയ്‌ക്കേണ്ടതുണ്ട്.
 
* എണ്ണ തേപ്പിച്ചുള്ള കുളി വേണ്ട.
 
* സാധാരണ താപനിലയിലുള്ള വെള്ളത്തിൽ കുളിപ്പിക്കുക.
 
* വൈപ്പ്സിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക.
 
* കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ പത്ത് മിനിറ്റിൽ കൂടുതൽ എടുക്കരുത്.
 
* കുളി കഴിഞ്ഞ് കോട്ടൻ തുണി ഉപയോഗിച്ച് ചർമം ഒപ്പിയെടുക്കുക.
 
* ഒരിക്കലും കുഞ്ഞുങ്ങളുടെ ദേശം തുടയ്ക്കരുത്
 
* തുടർന്ന് മോസ്ചറൈസർ ലോഷൻ കുഞ്ഞുങ്ങളുടെ ശരീരത്തിൽ പുരട്ടുക
 
* തുടയ്ക്കാൻ കോട്ടൺ പോലുള്ള തുണിത്തരങ്ങൾ തിരഞ്ഞെടുക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫിറ്റ്നസ് ട്രാക്ക് ചെയ്യാന്‍ രാത്രിയും പകലും സ്മാര്‍ട്ട് വാച്ച് ധരിക്കുന്നവരാണോ നിങ്ങൾ? അപകടമാണ്