ഉറങ്ങുമ്പോള്‍ തല വെക്കേണ്ടത് എങ്ങോട്ട്?

ഒരു കാരണവശാലും വടക്കോട്ട് തല വെച്ച് ഉറങ്ങരുതെന്ന് മുതിർന്നവർ പറയും.

നിഹാരിക കെ.എസ്
ശനി, 3 മെയ് 2025 (10:47 IST)
രാവിലെ എഴുന്നേൽക്കുമ്പോൾ ഇടതുവശം ചെരിഞ്ഞ് വേണം എഴുന്നേൽക്കാൻ എന്നൊക്കെ പഴമക്കാർ പറയാറുണ്ട്. അതുപോലെ ഒന്നാണ് ഏത് വശം ചെരിഞ്ഞാണ് ഉറങ്ങേണ്ടത് എന്നതും. ഒരു കാരണവശാലും വടക്കോട്ട് തല വെച്ച് ഉറങ്ങരുതെന്ന് മുതിർന്നവർ പറയും. ഇത്തരത്തില്‍ കിടക്കുന്നത് വടക്കോട്ടെങ്കില്‍, അതായത് തല വരുന്നത് വടക്കോട്ടെങ്കിൽ ഇത് ആരോഗ്യപരമായി പല ദോഷങ്ങളും വരുത്തുന്നുവെന്നതാണ് ഇതിനു പുറകിലെ വാദം. 
 
* ഉത്തമം കിഴക്കോട്ട് തന്നെയാണ്. തലക്ക് മുകളില്‍ വരുന്ന  സഹസ്രാര ചക്രത്തിലേക്ക് പ്രാണന്‍ കൂടുതലായി പ്രവഹിക്കാനും പ്രപഞ്ച ബോധവുമായി ബന്ധപ്പെടാനും ഇത് സഹായിക്കുന്നു.
 
* വടക്കോട്ടു തല വച്ചു കിടന്നാൽ ബിപി പോലുളള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും 
 
* പടിഞ്ഞാറ് തലവച്ച് കിടക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകും .
 
* ശരീരത്തില്‍ നിന്ന് ഊര്‍ജ്ജം നഷ്ടപ്പെടുന്ന ദിശയാണ് പടിഞ്ഞാറ്
 
രക്തക്കുഴലുകള്‍ ദുര്‍ബലമാണെങ്കില്‍ വടക്കോട്ടു തല വച്ചു കിടക്കുന്നത് ഹെമറേജ് അഥവാ തലച്ചോറിലെ രക്തസ്രാവം, സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും. ശാസ്ത്രമനുസരിച്ച് വടക്കോട്ടു തല വച്ചുറങ്ങുന്നത് നമ്മുടെ ശരീരത്തില്‍ നെഗറ്റീവ് ഊര്‍ജം വരാന്‍ കാരണമാകും. രക്തപ്രവാഹത്തെ വിപരീതമായി ബാധിയ്ക്കും.നമ്മുടെ ശരീരത്തിനും ഭൂമിയ്ക്കുമിടയിലെ ഗുരുത്വാകര്‍ഷത്തെ ബാധിയ്ക്കുന്നതാണ് ഇതിനു കാരണം. വടക്കോട്ടു തല വച്ചു കിടക്കുമ്പോള്‍ ഭൂമിയുടെ കാന്തികവലയം കാരണം ശരീരത്തിലെ രക്തപ്രവാഹവും വേണ്ട രീതിയില്‍ നടക്കില്ല. ഇത് ഉറക്കം തടസപ്പെടുത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സവാള മുറിച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാമോ?

ബിരിയാണി അമിതമായാല്‍ ശരീരത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ എന്തെല്ലാം?

രക്ഷിതാക്കള്‍ പുകവലിക്കുന്നത് കുട്ടികളിലെ വളര്‍ച്ച മുരടിപ്പിന് കാരണമാകും: ലോകാരോഗ്യ സംഘടന

പക്ഷിപ്പനിപ്പനി മൂലം കോഴിയിറച്ചിയും മുട്ടയും കഴിക്കാന്‍ പേടിയാണോ, ഇക്കാര്യങ്ങള്‍ അറിയണം

അതിരാവിലെ ബന്ധപ്പെടുമ്പോള്‍ ശരീരത്തിനു ലഭിക്കുന്ന ഗുണങ്ങള്‍ അറിയുമോ?

അടുത്ത ലേഖനം
Show comments